• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രഞ്ജി ക്വാര്‍ട്ടറിനൊരുങ്ങി വയനാട് കൃഷ്ണഗിരി; വിജയ പ്രതീക്ഷയില്‍ കേരളം

By shahina tn    January 14, 2019   
ranji-trophy-wayanad

കേരള ഗുജറാത്ത് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയമൊരുങ്ങി. നാളെയാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് മത്സരത്തിലെ ആവേശപ്പോരില്‍ ഹിമാചല്‍ പ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച ആത്മവിശ്വാസത്തോടെയാണ് കേരളം ടീം വയനാട്ടില്‍ മത്സരത്തിനിറങ്ങുന്നത്.

വയനാട് ക്രിഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ആദ്യമായി നോക്കൌട്ട് മത്സരത്തിന് വേദിയാവുന്നതിന്റെ ആവേശത്തിലാണ് വയനാട്ടിലെ ക്രിക്കറ്റ് പ്രേമികളും സംഘാടകരും. കേരള ഗുജറാത്ത് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിന് കൃഷ്ണഗിരി നാളെ വേദിയാവും. പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തില്‍ ഹിമാചല്‍ പ്രദേശിനോട് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കളിത്തിലറങ്ങുന്നത്. ബാറ്റിംഗിലും ബൌളിങ്ങിലും ഫോമിലുള്ള കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഏത് സാഹചര്യത്തെയും അതിജീവിക്കാന്‍ ശേഷി ഇപ്പോള്‍ കേരള ടീമിനുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പരിശീലകന്‍ ഡേവ് വാട്ട്‌മോര്‍ പറഞ്ഞു. വയനാട്ടിലെ നിലവിലെ കാലാവസ്ഥയില്‍ പിച്ച് പേസ് ബൌളിങിന് അനുകൂലമാവാനാണ് സാധ്യത. അതിഥി താരം ജലജ് സക്‌സേന പരിക്കില്‍ നിന്ന് മുക്തനായി പരിശീലനത്തിറങ്ങിയത് കേരളത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News