• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചരിത്രമെഴുതി കേരളം; ഗുജറാത്തിനെ തോല്‍പ്പിച്ച് രഞ്ജി ട്രോഫി സെമിയില്‍

By shahina tn    January 17, 2019   
ranji-trophy

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി കേരളം. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളം രഞ്ജി ട്രോഫി സെമിയില്‍ കടന്നിരിക്കുന്നത്. സ്‌കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81. 62 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫിസെമിയിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചു. രണ്ടാമിന്നിംഗ്‌സില്‍ ഗുജറാത്ത് 81 റണ്‍സിനാണ് പുറത്തായിരിക്കുന്നത്.

വിജയത്തിന് ചുക്കാന്‍ പിടിച്ചത് പേസര്‍മാര്‍ തന്നെയാണ്. ഒന്നാമിന്നിംഗ്‌സില്‍ പത്തുവിക്കറ്റും നേടിയത് ബേസില്‍-സന്ദീപ്-നിധീഷ് പേസ് ത്രയം തന്നെയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞത്. 114 റണ്‍സിന്റെ ജയവുമായാണ് കേരളം ആദ്യമായി സെമിയിലേക്ക് കടക്കുന്നത്. പിച്ചും മത്സരവും കഠിനമായിരുന്നെങ്കിലും ടീമംഗങ്ങളുടെ ഒത്തിണക്കം തന്നെയായിരുന്നു ചരിത്രവിജയത്തിന്റെ കാരണം.

തുടര്‍ച്ചയായി രണ്ടുവട്ടം ക്വാര്‍ട്ടറിലെത്തിയ കേരളത്തിന്റെ ആദ്യ സെമിഫൈനല്‍ പ്രവേശനമാണിത്. 62 വര്‍ഷത്തെ ചരിത്രമാണ് തിരുത്തിക്കുറിക്കപ്പെട്ടത്. ക്രിക്കറ്റില്‍ രാജ്യത്തെ മുന്‍നിര ടീമുകളിലൊന്നാവാനും ഈ നേട്ടത്തോടെ കേരളത്തിന് കഴിഞ്ഞു. ചരിത്രത്തിലെ ആദ്യരഞ്ജി ട്രോഫി സെമി ഫൈനല്‍ പ്രവേശം സ്വന്തം നാട്ടിലായത് ടീമിന് ഇരട്ടിമധുരവുമായി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News