• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശുഭയാത്ര പദ്ധതി:'ഇലക്‌ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

By Shahina    December 15, 2018   
wheel chair

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ 'ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്‌ട്രോണിക് വീൽചെയർ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി അഞ്ച്് വൈകിട്ട് അഞ്ച് വരെയായിരിക്കും. ഇലക്‌ട്രോണിക്‌വീൽ ചെയറിന് ആദ്യമായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്. മുൻപ് ഉപകരണങ്ങൾക്കുള്ള ഫോമിൽ അപേക്ഷ കൊടുത്തവരും പുതിയഫോമിൽ അപേക്ഷിക്കണം. അയയ്ക്കുന്ന കവറിനു മുകളിൽ ശുഭയാത്ര  ഇലക്‌ട്രോണിക് വീൽചെയർ അപേക്ഷ' എന്ന് നിർബന്ധമായും രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക:്  0471-2347768, 7153, 7156, 7152, 7510729871.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News