• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
01:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അനശ്വര നടന്‍ ജയന് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങുന്നു

By Web Desk    December 15, 2018   
jayan

കൊല്ലം: അനശ്വര നടന്‍ ജയന് ജന്മനാടായ കൊല്ലത്ത് ആദ്യ സ്മാരകം ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നവീകരിക്കുന്ന ഐടി കോണ്‍ഫറന്‍സ് ഹാളാണ് ജയന്റെ സ്മാരകമാകുന്നത്. ജയന്‍ ആരാധകരുടെ 38 വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.

രണ്ട് കോടി ചെലവിട്ടാണ് ജില്ലാ പഞ്ചായത്ത് അംഗണത്തിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നത്. സമ്മേളനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഓഡിറ്റോറിയത്തില്‍ പുതിയ കസേരകള്‍ അടക്കം സജ്ജീകരിക്കും. ജയന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന ഓലയിലിന് തൊട്ടടുത്താണ് ഓഡിറ്റോറിയം. ജയന്റെ കൂറ്റന്‍ ഛായാചിത്രവും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ജയന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചിത്രീകരിച്ച് ഭിത്തിയില്‍ പതിപ്പിക്കും. തെന്നിന്ത്യയിലെ പ്രമുഖ നടനെക്കൊണ്ട് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യിപ്പിക്കാനാണ് ജില്ലാ  പഞ്ചായത്തിന്റെ ആലോചന.

ജയന് ജന്‍മനാട്ടില്‍ സ്മാരകം നിര്‍മ്മിക്കാനുള്ള നിര്‍ദേശം നേരത്തെ പലതവണ ആരാധാകരും മറ്റ് സംഘടനകളും കൊല്ലം കോര്‍പ്പറേഷന്റേയും ജില്ലാ പഞ്ചായത്തിന്റേയും മുന്‍പാകെ സമര്‍പ്പിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല. ജയന്റെ ഓലയിലെ കുടുംബ വീട് ഇപ്പോഴില്ല. വീട് നിന്നിരുന്ന സ്ഥലത്തിന് മുന്നില്‍ റോഡില്‍ ആരാധകര്‍ നിര്‍മ്മിച്ച ഒരു പ്രതിമ മാത്രമാണ് ജയന്റെ ഓര്‍മ്മപുതുക്കാനായി ഇവിടെയുള്ളത്. 1980 നവംബര്‍ 16 നാണ് ഷോളവാരത്തെ ഹെലികോപ്ടര്‍ അപകടത്തെത്തുടര്‍ന്ന് ജയന്‍ മരിച്ചത.്‌

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News