• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റിന് മെല്‍ബണ്‍ ഒരുങ്ങി; ടീമിനെ സജ്ജമാക്കി ഓസീസ്

By shahina tn    December 20, 2018   
melbon-stadium

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിനായി മെല്‍ബണിലെ ഗ്രൗണ്ട് ഒരുങ്ങിക്കഴിഞ്ഞു. പെര്‍ത്തിലെ വിജയം ആവര്‍ത്തിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് ഇറങ്ങുക. ഇതിനായി 13 അംഗ ടീമിനെ ഓസീസ് പ്രഖ്യാപിച്ചു. ഈ മാസം 26 നാണ് മത്സരം.

മോശമായ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൗണ്ടാണ് മെല്‍ബണ്‍. ഐസിസിയാണ് കഴിഞ്ഞ വര്‍ഷം ഇത് പ്രഖ്യാപിച്ചതും. എന്നാല്‍ ഇക്കുറി പെര്‍ത്തിന് സമാനമായ പിച്ചാണ് ഇവിടെ ഒരുങ്ങുക. ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായ പിച്ചായിരിക്കും ഇവിടെ ഒരുങ്ങുക. ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായ പിച്ചായിരിക്കും ഇതെന്നാണ് സൂചന.

മെല്‍ബണില്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ഓസീസ് 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച എല്ലാവരേയും നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപനം. ഓസിസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് മെല്‍ബണിലും ഫിഞ്ച് തന്നെയാണ്. പകരക്കാരനായി പേസ് ബൗളര്‍ പകരക്കാരനായി പേസ് ബൗളര്‍ പീറ്റര്‍ സിഡിലും ടീമിലെത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ ഓപ്പണിംഗ് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോളും തുടരുകയാണ്. ഓപ്പണര്‍മാരായ മുരളി വിജയും കെഎല്‍ രാഹുലും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് മാറ്റം ഉണ്ടാവുക.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News