• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
01:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം

By Shahina    December 15, 2018   
jalanidhi

ലോക ബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

ഡയറക്ടർ (ഓപ്പറേഷൻസ്) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദാനന്തര ബിരുദം/ ബിരുദം, ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യ വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.  സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ/ ജോയിന്റ് ഡവലെപ്‌മെന്റ് കമ്മീഷണർ/ ഡെപ്യൂട്ടി കളക്ടർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.

ഡയറക്ടർ (ടെക്‌നിക്കൽ) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദം, ജലവിതരണ മേഖലയിൽ രൂപകൽപനയും നടത്തിപ്പുമായി ബന്ധപ്പെട്ട് 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യവികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.  സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in  സന്ദർശിക്കുക.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 26.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News