• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
02:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ന്യൂസിലന്റിനെതിരെ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; ട്വന്റി-20 മത്സരം ഇന്ന്

By Web Desk    February 6, 2019   
Cricket-India

വെല്ലിംഗ്ടണ്‍: ഏകദിന പരമ്പരയുടെ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലന്റിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് ഉച്ചക്ക് 12.30 ന് തുടക്കമാകും. വെല്ലിംഗടണ്‍ വെനാണക്കേട് മാറാന്‍ ട്വന്റി-20 ല്‍ കിവികള്‍ക്ക് ജയിച്ചേതീരു.

ഋഷഭ് പന്ത് തിരിച്ചെത്തുന്നു എന്നതാണ് മത്സരത്തിന്റെ ഒരു പ്രത്യേകത. ധോണിയും ടീമിലുണ്ട്. നായകന്‍ രോഹിത്ത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണ്‍ ചെയ്യുക. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനു ശേഷം വിശ്രമം.അനുവദിച്ചിരുന്നു ഋഷഭ് പന്ത് ഇന്ന് തിരിച്ചെത്തുമ്പോള്‍ ബൗളിംഗ് നിര കൂടുതല്‍ ശക്തമാകും.

ട്വന്റി-20യില്‍ ന്യൂസീലന്റിനെതിരെയാണ് ഇന്ത്യയ്ക്ക് ഏറ്റവും മോശം റെക്കോര്‍ഡുള്ളത്. കളിച്ച എട്ട് മത്സരങ്ങളില്‍ ആറും ഇന്ത്യക്ക് തോല്‍വിയായിരുന്നു. ജയിച്ചത് രണ്ട് കളിയില്‍ മാത്രം. അതേസമയം ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ന്യൂസീലന്റ് ആറാം സ്ഥാനത്തുമാണ്. ഇന്നത്തെ ട്വന്റി-20യില്‍ ന്യൂസീലന്റിനെതിരെ തോറ്റില്ലെങ്കില്‍ രണ്ടു രാജ്യങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ തോല്‍വിയറിയാതെ 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡ് ഇന്ത്യയ്ക്കു സ്വന്തമാകും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News