• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്! വീട്ടില്‍ ഇതൊന്നുമില്ലെന്ന് ഗിന്നസ് പക്രു

By Web Desk    March 14, 2019   
pakru

ഗിന്നസ് പക്രു എന്ന താരത്തിന്റെ വളര്‍ച്ച അതിശയത്തോടെയാണ് പ്രേക്ഷകര്‍ നോക്കി കണ്ടത്. ശാരീര ക പരിമിതികളെ വെല്ലുവിളിച്ച്‌ മിമിക്രി രംഗത്തുനിന്നും സിനിമാ ലോകത്ത് വലിയ രീതിയില്‍ നടന്‍ തിളങ്ങിയിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകന്‍,നിര്‍മ്മാതാവ് എന്നീ രംഗങ്ങളിലാണ് നടന്‍ തിളങ്ങിയിരുന്നത്.

അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിന്നസ് പക്രു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തമാശ ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണെന്നും ജീവിതത്തില്‍ തമാശയും കുട്ടിക്കളിയുമില്ലെന്നും ആണ് പക്രു പറയുന്നത്.

ജീവിതത്തെ സീരിയസായി കാണുന്ന വ്യക്തിയാണ് ഞാന്‍. തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്. ജോലിയുടെ ഭാഗമാണത്,വീട്ടല്‍ തമാശയും കുട്ടിക്കളിയുമില്ല. കുട്ടിക്കാലം മുതല്‍ക്കേ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ച ആളാണ്. തമാശയുടെ മേമ്ബൊടിക്കുളളില്‍ നില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളോടെന്നുമൊരു ഇഷ്ടകൂടുതലുണ്ട്. അഭിമുഖത്തില്‍ ഗിന്നസ് പക്രു വ്യക്തമാക്കി.

അതേസമയം മാധവ് രാംദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രമാണ് ഗിന്നസ് പക്രുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ വനജന്‍ എന്നൊരു കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News