• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജി.കെ.എസ്.യു. ഞായറാഴ്ച സമാപിക്കും

By Shahina    December 12, 2018   
Kerala-Shopping-Utsav

കൊച്ചി: ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവം (ജി.കെ.എസ്.യു.) ഇനി അഞ്ചു നാൾ കൂടി. ഇതിനകം പതിനായിരക്കണക്കിനു സമ്മാനങ്ങൾ ഉപഭോക്താക്കളിലെത്തിയ വ്യാപാരോത്സവത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പ്രളയക്കെടുതികളിൽനിന്ന്‌ കേരളത്തിന്റെ വാണിജ്യ രംഗം ഉണരുന്നതിന്റെ സൂചനകൾ നൽകുന്നതാണ് ജി.കെ.എസ്.യു.വിൽനിന്നുള്ള പ്രതികരണം. ഞായറാഴ്ചയാണ് ഷോപ്പിങ് ഉത്സവം സമാപിക്കുന്നത്.

ആയുഷ് ആയുർവേദ ഉത്പന്നങ്ങൾ നൽകുന്ന 1,000 രൂപയുടെ വീതമുള്ള ഗിഫ്റ്റ് ഹാംപറുകൾ, കിറ്റെക്സ് നൽകുന്ന ബാഗുകൾ, കാഫിന്റെ ഇലക്‌ട്രിക് ചിമ്മിനി, വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് സന്ദർശിക്കാനുള്ള എൻട്രി പാസുകൾ എന്നിവയാണ് മറ്റു സമ്മാനങ്ങൾ. ജോസ് ആലുക്കാസ്, മൊബൈൽ കിങ്, ഗൃഹോപകരണ ഡീലർമാരായ ബിസ്മി, ക്യു.ആർ.എസ്.,പിട്ടാപ്പിള്ളിൽ എന്നിവർ സ്പോൺസർ ചെയ്തിരിക്കുന്ന ഡിസ്‌കൗണ്ട് വൗച്ചറുകൾ എന്നിവ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

നാലു കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കല്യാൺ ജൂവലേഴ്‌സ് നൽകുന്ന ഒരു കോടി രൂപ വിലയുള്ള ഫ്ളാറ്റാണ് ബംബർ സമ്മാനം. നറുക്കെടുപ്പിലൂടെ ദിവസേനയുള്ള സമ്മാനങ്ങൾ കൂടാതെ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാൺ ജൂവലേഴ്‌സ് നൽകുന്ന 1,000 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചറുമുണ്ട്. ദിവസവും ആയിരത്തോളം സമ്മാനങ്ങൾ.

ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള ഏതു കടയിൽനിന്നും 1,000 രൂപയ്ക്കുമേൽ സാധനം വാങ്ങിയാൽ ‘ജി.കെ.എസ്.യു.’ എന്ന് വാട്‌സ് ആപ് ചെയ്യുന്നവരിൽനിന്ന്‌ നറുക്കിട്ടാണ് സമ്മാനങ്ങൾ. 9995811111 എന്ന നമ്പരിലേക്കാണ് വാട്‌സ് ആപ്പ് ചെയ്യേണ്ടത്.

കേരളത്തിലെ പത്ര, ടെലിവിഷൻ, ഓൺലൈൻ മാധ്യമക്കൂട്ടായ്മയാണ് വ്യാപാരി സമൂഹത്തിന്റെ പിന്തുണയോടെ ജി.കെ.എസ്.യു. സംഘടിപ്പിച്ചിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News