• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജ്യം കാത്തിരുന്ന സന്ദേശമെത്തി; ഇന്ത്യ ബഹിരാകാശത്ത് വന്‍ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി

By Ajay    March 27, 2019   

ദില്ലി: ഇന്ത്യ ബഹിരാകാശത്ത് ഇന്ത്യ വന്‍ ശക്തിയായെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചു. ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം വന്‍ വിജയമായിരുന്നു. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്ത്തിയത്. മിഷന്‍ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. ഇന്ത്യ സ്വയം വികസിപ്പിച്ച മിസൈല്‍ ആണ് ഉപയോഗിച്ചത്. മിസൈല്‍ മൂന്നുമിനുട്ടില്‍ ലക്ഷ്യം കണ്ടു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ഇത് അഭിമാനത്തിന്റെ ദിവസമാണെന്നും നമ്മുടെ ശാസ്ത്രജ്ഞന്‍ 3000 കിലോമീറ്റര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.

ഇന്ന് പ്രധാനപ്പെട്ട ഒരു സന്ദേശം ജനങ്ങളോട് പറയാനുണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചിരുന്നു. 11.45 മുതല്‍ 12 വരെ ഞാന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും’ എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ടെലിവിഷന്‍, റേഡിയോ, സമൂഹമാധ്യമങ്ങള്‍ എന്നിവ ശ്രദ്ധിക്കാനും പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്തിരുന്നു. എന്തായിരിക്കും പ്രധാനമന്ത്രി പറയാന്‍ പോകുന്നത് എന്നത് സംബന്ധിച്ചത് ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനിടെയാണ്  ബഹിരാകാശത്ത് ഇന്ത്യ വന്‍ ശക്തിയായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

11.45നും 12 മണിക്കും ഇടയിലാണ് സംസാരിക്കുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗത്തിന് ശേഷം 12.30 ഓടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. സുരക്ഷാകാര്യ സമിതി യോഗത്തില്‍ പ്രധാനമന്ത്രിക്ക് പുറമേ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ പങ്കെടുത്തിരുന്നു.

പാകിസ്താനുമായി ബന്ധപ്പെട്ട വിഷയങ്ങളോ, ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളോ ആകും പ്രധാനമന്ത്രി സംസാരിക്കുകയെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സുപ്രധാന പ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സിലേയും, റോയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുെട ഒദ്യോഗിക വസതിക്ക് സമീപം ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News