• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്; മനിതി സംഘം എത്തിയതിനെതിരെ കെ സുരേന്ദ്രന്‍

By shahina tn    December 23, 2018   
K-surend

മതിലു പൊളിയുമെന്ന് ഉറപ്പായപ്പോഴാണ് മനിതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു.

വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വിഐപി പരിഗണനയാണ് ഇത്തരം ആചാരലംഘകര്‍ക്കു നല്‍കിയത്. വിശ്വാസികളെ വഴിയില്‍ ലാത്തിച്ചാര്‍ജ്ജു ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും എന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News