• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘കേരളത്തില്‍ ആയിക്കോളൂ, ഇവിടെ വേണ്ട, ഇവിടെ നിലപാട് ഇതല്ല’, ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച എംപിമാരെ ‘ഓടിച്ച്’ സോണിയ ഗാന്ധി

By ANSA 11    January 4, 2019   
sonia gandhi

ദില്ലി: ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ ശാസിച്ച് സോണിയ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കേരള ഘടകം കരിദിനം ആചരിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങിയപ്പോളാണ് സോണിയ എംപിമാരെ ഓടിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതൊരു പ്രാദേശിക രാഷ്ട്രീയ പ്രശ്‌നമാണെന്നും അതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ കേരളത്തില്‍ മാത്രം മതിയെന്നും സോണിയ വ്യക്തമാക്കി. ദേശിയ തലത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വേറെയാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നും സ്ത്രീ സമത്വവും അവകാശവും സംരക്ഷിക്കപ്പെടണമെന്നുമാണ് കോണ്‍ഗ്രസ് നിലപാടെന്നും സോണിയ പറഞ്ഞു. 

പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധിച്ചപ്പോള്‍ സോണിയ ഗാന്ധി വിലക്കിയെങ്കിലും കേരളത്തില്‍ സമരം നടത്താന്‍ സോണിയ കോണ്‍ഗ്രസ് എം പി മാര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ സോണിയ ഗാന്ധി ഒരു തരത്തിലും ഉള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് എംപി മാര്‍ അവകാശപ്പെട്ടു.

അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അക്രമവും അഴിഞ്ഞാട്ടവുമാണ് നടന്നത്. ക്രമസമാധാനം തകര്‍ത്തുകൊണ്ട് വാഹനങ്ങളും കടകളും മറ്റ് പാര്‍ട്ടികളുടെ ഓഫീസുകളും തല്ലിത്തകര്‍ക്കുകയുണ്ടായി.

മൂന്ന് മാസം മുമ്പാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടിന്റെ രാഷ്ട്രിയം കളിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള ഏഴ് എംപി മാര്‍ക്കും കോണ്‍ഗ്രസിനും തിരിച്ചടിയായിരിക്കുകയാണ് ദേശിയ നേതൃത്വത്തിന്റെ നിലപാട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News