• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കുമെന്ന് പൊലീസ്; പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി

By ANSA 11    January 10, 2019   
thiruvabharana-goshayathra

കൊച്ചി: തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പൊലീസിന്റെ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. തിരുവാഭരണം നശിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് കാട്ടിയായിരുന്നു പന്തളം കൊട്ടാര പ്രതിനിധിയുടെ ഹര്‍ജി.

ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രക്കും തിരുവാഭരണം തിരിച്ചെത്തിക്കുന്നതിനും പൊലീസ് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദേവസ്വം ബോര്‍ഡിന്റേയും പൊലീസിന്റെയും ഉറപ്പില്‍ പന്തളം കൊട്ടാരം നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. തിരുവാഭരണ ഘോഷയാത്ര പതിവുപോലെ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രക്കും പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം തിരിച്ചെത്തിക്കുന്നതിനും പൊലീസ് സംരക്ഷണം നല്‍കണമന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരമാണ് കോടതിയെ സമീപിച്ചത്. തിരുവാഭരണത്തിന് കേടുപറ്റാതെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഉറപ്പ് നല്‍കി. പന്തളം കൊട്ടാരത്തില്‍ നിന്ന് സന്നിധാനം വരെയും തിരികെ കൊട്ടാരം വരെയും സുരക്ഷ ഒരുക്കുമെന്നും ബോംബ് സ്‌ക്വാഡും സംഘത്തിലുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.




 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News