• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സന്നിധാനത്തെ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി; വാവരു നടയിലെയും വടക്കേ നടയിലെയും ഓരോ ബാരിക്കേഡുകള്‍ വീതം എടുത്തുമാറ്റി.

By Shahina    December 15, 2018   
sabarimala

സന്നിധാനം: ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ പൊലീസ് വീണ്ടും ഇളവ് വരുത്തി. വാവരു നടയിലെയും വടക്കേ നടയിലെയും ഓരോ ബാരിക്കേഡുകള്‍ വീതമാണ് പൊലീസ് നീക്കം ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. പുലര്‍ച്ചെ മൂന്ന് മണിമുതല്‍ 11 വരെ വാവര് നടയിലെയും വടക്കേ നടയിലെയും ഓരോ ബാരിക്കേഡുകള്‍ വീതം നീക്കം ചെയ്യാനാണ് പൊലീസ് തീരുമാനം.

വലിയ നിയന്ത്രണങ്ങളില്‍ എല്ലാം നേരത്തെ പൊലീസ് ഇളവ് അനുവധിച്ചിരുന്നെങ്കിലും വാവരു നടയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നീക്കം ചെയ്തിരുന്നില്ല. ഇന്ന് പുലര്‍ച്ചെ മുതല്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയതോടെ തീര്‍ത്ഥാടകര്‍ക്ക് ഇനി തിരുമുറ്റത്ത് വിശ്രമിക്കാം. എന്നാല്‍ ഇവിടെ വിരിവയ്ക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല.

വലിയ കാണികയ്ക്ക് സമീപം ഉണ്ടായിരുന്ന വടവും പൊലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. അതേസമയം സാന്നിധാനത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചു. ഇന്ന് 12 മണിവരെ 42,000 ത്തില്‍ അധികം ആളുകള്‍ മലചവിട്ടിയതയാണ് ഔദ്യോഗിക കണക്കുകള്‍. 86,760 പേര്‍ ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News