• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്ത്രീകളെ കയറ്റിയെ പറ്റൂ എന്ന നിലപാട് സര്‍ക്കാരിനില്ല: കടകംപള്ളി

By shahina tn    December 27, 2018   
kadakampally

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകളെ കയറ്റിയെ തീരു എന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രിമകളെ സര്‍ക്കാരിന് ഭയം ഇല്ലെന്നും യുവതികളെ കയറ്റണം എന്നായിരുന്നു നിലപാട് എങ്കില്‍ നേരത്തെ കയറ്റുമായിരുന്നു എന്നും അദ്ദേഹം  പറഞ്ഞു. യുവതി പ്രവേശനം വിധി നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീകള്‍ക്ക് വരാന്‍ അവകാശം ഉണ്ട്. എന്നാല്‍ യുവതി പ്രവേശനവുമായി ബന്ധപെട്ട് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘ പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്, അവരുടെ കയ്യിലെ ആയുധമാക്കാന്‍ ശ്രമിക്കരുത്. അവരുടെ കയ്യിലെ ആയുധമാക്കാന്‍ ശ്രമിക്കരുത്. ആക്ടിവിസ്റ്റുകള്‍ക്ക് മികവ് കാണിക്കാന്‍ ഉള്ള സ്ഥലമായി ശബരിമല മാറരുത് എന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന സാധാരണ ഭക്തരും ഉണ്ട്. അവരും അക്രമിക്കപ്പെടുന്നു എന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കടകംപള്ളി പറഞ്ഞു.

മനിതി സംഘടനയ്ക്ക് അതിര്‍ത്തിമുതല്‍ സംരക്ഷണം ഒരുക്കിയ കാര്യങ്ങളില്‍ തെറ്റുണ്ടോ എന്നു പരിശോധിക്കും. യുവതികളെ ശബരിമലയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് ഇരട്ടതാപ്പില്ല എന്നും കടകംപള്ളി പറഞ്ഞു. തുലമാസത്തിലും ചിത്തിര ആട്ട പൂജയ്ക്കും ഉണ്ടായ അക്രമ സംഭവങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞു. ശബരിമലയില്‍ പോകരുതെന്നും, കാണിക്ക ഇടരുതെന്നും ബിജെപി വ്യാപക പ്രചാരണം നടത്തിയിരുന്നു. മകരവിളക്കിന് എല്ല സൗകര്യങ്ങളും ഒരുക്കും, നിലവിലെ കുറവുകള്‍ എല്ലാം പരിഹരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയം പമ്പയെ തകര്‍ത്തിരുന്നു. എന്നാല്‍ നിലയ്ക്കലില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. കുടിവെള്ള സൗകര്യവും വിരിവയ്ക്കാന്‍ ഉള്ള സൗകര്യങ്ങളും മുന്‍ വര്‍ഷത്തെക്കാള്‍ നന്നായി ഒരുക്കാന്‍ സാധിച്ചു. ഒരു സ്ഥിര ഹോസ്പിറ്റല്‍ നിലയ്ക്കലില്‍ അടുത്ത തീര്‍ത്ഥാടന തീര്‍ത്ഥാടന കാലത്ത് നിര്‍മിക്കും. പമ്പയ്ക്ക് പുനര്‍ജീവന്‍ നല്‍കാന്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം. വന നിയമത്തില്‍ നിലനില്‍കുന്ന തടസങ്ങള്‍ കൊണ്ടാണ് സര്‍ക്കാരിന് പമ്പയില്‍ അടിഞ്ഞു കൂടിയ മണല്‍ മാറ്റാന്‍ സാധിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണ സമിതി അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വിലയിരുത്തേണ്ടവര്‍ അല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് അപ്പുറം അക്രമ സംഭവങ്ങള്‍ കൂടി സമിതി വിലയിരുത്തണം. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് സമിതിക്ക് നിര്‍ദേശങ്ങള്‍ നല്‍കാം.

വനിതാ മതിലുമായി ബന്ധപ്പെട്ട പ്രചരിക്കുന്നത് തെറ്റായ പ്രചരണങ്ങളാണ്. പാലക്കാട് പുതുശ്ശേരിയിലെ സഹകരണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ചെയ്ത തെറ്റാണ് കേരളം മുഴുവന്‍ സഹകരണ പ്രസ്ഥാനത്തെ മോശമായി കാണിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍  പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News