• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എംപിമാരെ സോണിയാഗാന്ധി ശാസിച്ചുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധം; കൊടിക്കുന്നില്‍ സുരേഷ്

By Web Desk    January 4, 2019   
KODIKKUNNIL-SURESH

കോഴിക്കോട്: എംപിമാരെ സോണിയാഗാന്ധി ശാസിച്ചുവെന്ന വാര്‍ത്ത തള്ളി കൊടിക്കുന്നില്‍ സുരേഷ്. ശബരിമല വിഷയത്തില്‍ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് വ്യത്യസ്ഥ നിലപാടാണ് ഉള്ളത്. എംപിമാര്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കി.

ശബരിമല  സ്ത്രീപ്രവേശനത്തിനെതിരെ കഴിഞ്ഞ ദിവസം കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചിരുന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച എംപിമാരെ സോണിയ ഗാന്ധി താക്കീത് ചെയ്തായുള്ള കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് തള്ളിയത്. ഇത് ശുദ്ധ അസംബന്ധമാണ്. ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ക്ക് വ്യത്യസ്ഥ നിലപാടാണുള്ളത്. ഇത് നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച് എംപിമാര്‍ക്ക് സോണിയാഗാന്ധി യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു. 

ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന ലിംഗസമത്വത്തിന് എതിരായ നിലപാടായതിനാല്‍ വിഷയം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യാനും സോണിയഗാന്ധി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് ഓര്‍ഡിനന്‍സ് വേണമെന്ന മുന്‍ നിലപാടില്‍ നിന്നും കെപിസിസി പിന്നോട്ട് . ഇതിന് പിന്നാലെ് ആവശ്യം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ തന്നെ വിഷയത്തില്‍ ഇടപെട്ടതോടെ ശബരിമല വിഷയം കോണ്‍ഗ്രസിനുള്ളിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News