• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുല്ലപ്പെരിയാര്‍: കേരളത്തിന് തമിഴ്‌നാടിന്റെ അനുമതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

By shahina tn    December 18, 2018   
mullapperiyar

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് വിവര ശേഖരണം നടത്താന്‍ കേരളത്തിന് തമിഴ്‌നാടിന്റെ അനുമതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി പ്രത്യാഘാത പഠനത്തിന് കേന്ദ്രം നല്‍കിയ അനുമതിയെ തമിഴ്‌നാട് എതിര്‍ക്കുന്നതിനിടെ പരിസ്ഥിതി സഹമന്ത്രി പാര്‍ലമെന്റിലാണ് നിലപാട് അറിയിച്ചത്. ഇതോടെ കേരളത്തിന് പുതിയ അണക്കെട്ടിന്റെ പഠനവുമായി മുന്നോട്ട് പോവാനാകും.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞ മാസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ അനുമതി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ തമിഴ്‌നാട് കേരള ചീഫ് സെക്രട്ടറിക്കും പരിസ്ഥിതി മന്ത്രാലയത്തിനും കോടതിയലക്ഷ്യം ആരോപിച്ചു നോട്ടീസും അയച്ചു.

ഇതിനിടെയാണ് തമിഴ്‌നാടിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് കേരളത്തിന് നല്‍കിയ അനുമതിയില്‍ ഉറച്ചു നില്‍ക്കുന്നതായി കേന്ദ്ര പരിസ്ഥിതി സഹമന്ത്രി മഹേഷ് ശര്‍മ്മ പാര്‍ലമെന്റില്‍ അറിയിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി കനിമൊഴിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര നിലപാട്. തമിഴ്‌നാടിന്റെ അനുമതി ഇലാതെ തന്നെ പരിസ്ഥിതി പ്രത്യാഘാത പഠനത്തിന് വിവര ശേഖരണം നടത്താന്‍ കേരളത്തിന് കഴിയും.

പഠനം പൂര്‍ത്തിയാക്കി പുതിയ അണക്കെട്ടിന്റെ പരിസ്ഥിതി അനുമതിക്ക് അപേക്ഷ നല്‍കുമ്പോള്‍ ഇരു സംസ്ഥാനങ്ങളുടെയും സമവായം വേണമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയ കാര്യം മറുപടിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ എതിര്‍പ്പ് കേന്ദ്രം അവഗണിച്ചതോടെ പഠനവും വിവര ശേഖരണവുമായി കേരളത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News