• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ നീര്‍നായ്ക്കളെ വിഷം ഉപയോഗിച്ച് കൊല്ലുന്നു; വംശനാശം സംഭവിക്കുന്ന മല്‍സ്യങ്ങളെ സംരക്ഷിക്കാനാണ് നടപടി

By shahina tn    January 15, 2019   
neernayakkal

കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ നീര്‍നായ്ക്കളെ വിഷം ഉപയോഗിച്ച് കൊല്ലുന്നു. വംശനാശം സംഭവിക്കുന്ന ചിലയിനം മല്‍സ്യങ്ങളെ സംരക്ഷിക്കാനാണ് നീര്‍നായ്ക്കളെ കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചത്. കാലിഫോര്‍ണിയയിലെ മല്‍സ്യ വന്യജീവി വകുപ്പിന്റെ വക്താവാണ് ഡിസംബര്‍മുതല്‍ മെയ് വരെ തങ്ങള്‍ നീര്‍നായ്ക്കളുടെ എണ്ണം കുറക്കാനുള്ള നടപടി സ്വീകരിക്കുന്നതായി വ്യക്തമാക്കിയത്.

അയല്‍സംസ്ഥാനമായ ഒറിഗനും ഈ നടപടി ആരംഭിച്ചു കഴിഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മല്‍സ്യയിനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നടപടി. കടലിലെ സസ്തനികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ മല്‍സ്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് വരുന്നത്. സസ്തനികളെ സസ്തനികളെ നിയന്ത്രിച്ചില്ലെങ്കില്‍ ചിലയിനം മല്‍സ്യങ്ങള്‍ നാമാവശേഷമാകാം. ഈ സാഹചര്യത്തിലാണ് നടപടി.

ഒറീഗനിലടക്കം മല്‍സ്യങ്ങള്‍ കടലില്‍നിന്ന് പ്രത്യുല്പാദനത്തിലുള്ള കേന്ദ്രങ്ങളിലേക്ക് പോകുന്നു. കൂട്ടമായി പോകുന്ന ഈ മല്‍സ്യങ്ങളെ ലക്ഷ്യമിട്ട് നീര്‍നായും കൂട്ടമായി കാത്തിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ഇരുപത്തിയഞ്ചു ശതമാനം സ്റ്റീല്‍ഹെഡിനെയാണ് നീര്‍നായ്ക്കള്‍ ഇല്ലാതാക്കിയത്. ഒരു വര്‍ഷം തൊണ്ണൂറ്റി മൂന്ന് നീര്‍നായ്ക്കളെ കൊല്ലാന്‍ ഒറീഗണിന് നിയമപരമായി സാധിക്കും.

മുന്‍കാലങ്ങളില്‍ ഉച്ചത്തിലുള്ള ശബ്ദം അടക്കമുള്ള വഴികള്‍ ഇവയെ നേരിടാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അതൊന്നും ഫലവത്താകുന്നില്ല. അതുകൊണ്ടാണ് ലീതല്‍ റിമൂവലിനുള്ള നീക്കമുണ്ടായത്. സാല്‍മന്‍, സ്റ്റീല്‍ഹെഡ് എന്നീ മത്സ്യയിനങ്ങളാണ് പ്രധാനമായും സംരക്ഷിക്കപ്പെടുക.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News