• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലം തെറ്റിയ പരോൾ 

By Web Desk    April 7, 2018   

പരസ്യ സംവിധായകനായ ശരത് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ്  പരോൾ. മമ്മൂട്ടി അഭിനയിച്ച  സൗത്ത് ഇന്ത്യൻ ബാങ്കിൻറെയടക്കം ക്ലാസ് പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ശരത്. അതുകൊണ്ടു തന്നെ ചിത്രം  റിലീസിന് മുൻപേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മമ്മൂട്ടി ഫാൻസടക്കം തെറ്റില്ലാത്ത അവകാശ വാദങ്ങളുന്നയിച്ച ചിത്രം എന്നാൽ ഭൂരിഭാഗം  പ്രേക്ഷകരേയും നിരാശപ്പെടുത്തിയെന്നതാണ് സത്യം. വൈകാരികമായ കഥാപാത്രങ്ങളെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനസ്സിലേക്കെത്തിക്കാൻ അസാമാന്യമായ കഴിവുള്ള നടനാണ് മമ്മൂട്ടി. എന്നാൽ കാലം മാറുന്നതിനനുസരിച്ച് തിരക്കഥകൾ തെരഞ്ഞെടുക്കുന്നതിൽ ചിലപ്പോഴെങ്കിലും മമ്മൂട്ടിക്ക് തെറ്റ് പറ്റാറുണ്ടെന്ന് തെളിയിച്ച സിനിമയാണ് പരോൾ. 80 കളിലെ മമ്മൂട്ടി ചിത്രങ്ങളുമായി ഈ ചിത്രത്തിന് നല്ലൊരു ശതമാനം സാമ്യമുണ്ടെന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല.സ്ഥിരം ക്‌ളീഷേ ജയിൽ രംഗങ്ങളും ആക്ഷനും ആവശ്യമില്ലാത്ത ഇഴച്ചിലും  ചിത്രത്തെ വ്യത്യസ്തമാക്കുന്നില്ല.

തന്റെ ഭാര്യയെ കൊന്ന കുറ്റത്തിന് ജയിലിൽ കഴിയുന്ന മേസ്തിരിയെന്ന വിളിപ്പേരുള്ള  സഖാവ് അലക്‌സ് ജയിലിൽ മറ്റു തടവുകാരുടേയും പോലീസുകാരുടെയും പ്രിയപ്പെട്ടയാളാണ്.തന്റെ സഹതടവുകാരനുമായുള്ള ചെറിയ പ്രശ്നവും അലക്‌സ് ഓർക്കുന്ന ഫ്ലാഷ് ബാക്കുമാണ് ചിത്രത്തിന്റെ ആദ്യ പകുതി.എട്ട് വർഷത്തിന് ശേഷം അലക്സിന് പരോൾ ലഭിക്കുന്നു. ഒരിക്കൽ പോലും ജയിലിൽ കാണാൻ വരാത്ത തന്റെ മകനെ കാണാനായി അലക്‌സ് പുറപ്പെടുകയും മകനെ കാണുന്ന സഹചര്യവും പിന്നീടുള്ള  സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി.

കാലത്തിനൊത്തു മാറാത്ത കഥയും കൈയ്യൊതുക്കമില്ലാത്ത തിരക്കഥയും, പുതുമയില്ലാത്ത പരോളാണ് പ്രേക്ഷകന് നൽകിയത്. മമ്മൂട്ടിയുടെ കഥാപാത്രമായ അലക്‌സ് ചിത്രത്തിൽ നിറഞ്ഞു നിന്നപ്പോൾ  നിന്നപ്പോൾ സുരാജും ,സിദ്ദിഖും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കി. പ്രധാന നായികമാരായ 
ഇനിയയും മിയയും ആവറേജ് പ്രകടനം കാഴചവച്ചിട്ടുണ്ട്.മറ്റു കഥാപാത്രങ്ങൾക്കൊന്നും കാര്യമായ പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടില്ല.പലരും വിരലിലെണ്ണാവുന്ന സീനുകളിൽ വന്നു പോകുന്നുണ്ട് എന്നു മാത്രം. മകനെ കാണാനായി പരോളിലിറങ്ങുന്ന അച്ഛനും മകനും തമ്മിലുള്ള സീനുകൾ പോലും വിരളമാണ്.80കളിലെ കമ്മ്യൂണിസ്റ്റ് ചിത്രങ്ങളിൽ കാണുന്ന പഴകിത്തേഞ്ഞ സീനുകൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. 

ആവശ്യമില്ലാത്ത ഇഴച്ചിലിനിടെ പശ്ചാത്തല സംഗീതവും അലോസരപ്പെടുത്തുന്നത് പോലെ തോന്നി.തന്റെ ആദ്യ ചിത്രമായ "അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ " യിലൂടെ സംവിധാനത്തിലും തിരക്കഥയിലും കൈവച്ച   അജിത് പൂജപ്പുര ഈ ചിത്രത്തിലും വ്യത്യസ്തതയൊന്നും കൊണ്ടുവന്നിട്ടില്ല.പല അവസരങ്ങളിലും അടുത്ത സീൻ എന്താണെന്ന് കണ്ടുകൊണ്ടിരിക്കുന്നവർക്ക് പറയാൻ സാധിക്കുന്ന തരത്തിലാണ് ചിത്രം മുന്നോട്ട് പോയത്.ഒട്ടും റീലിസ്‌റ്റിക്ക് അല്ലാത്ത ഫൈറ്റ് സീനുകളും കണ്ടുകൊണ്ടിരിക്കുന്നവരെ മടുപ്പിക്കുന്ന ഗാനങ്ങളും ചിത്രത്തെ ഒരുപടി പിന്നിലേക്കാണ് കൊണ്ടുപോയത്. റോജ,തിരുടാ തിരുടി,ബോംബെ തുടങ്ങി സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ എഡിറ്ററായ സുരേഷാണ് പരോളിന്റെയും എഡിറ്റർ. എന്നാൽ പരസ്പര ബന്ധമില്ലാത്ത സീനുകൾ പലയിടത്തും കൂട്ടി യോജിപ്പിച്ച എഡിറ്റിംഗ് പ്രതീതിയാണ് പരോളിലൂടെ സുരേഷ് നൽകിയത്.മണിരത്നം ഗൗതം വാസുദേവ് ജോണർ ചിത്രങ്ങളുടെ എഡിറ്റിങ് ഈ കഥയ്ക്ക് അനുയോജ്യമായിരുന്നില്ല എന്ന് ചിന്തിപ്പിച്ചേക്കാം.

മമ്മൂട്ടി,ശരത് സന്ദിത്ത് , ശരത്(സംഗീത സംവിധായകൻ ), സുരേഷ് (എഡിറ്റർ),തുടങ്ങി മികച്ച ഒരു ടീം ഉണ്ടായിട്ടുകൂടി  പ്രതീക്ഷകൾക്കൊത്തുയരുന്ന കഥയോ തിരക്കഥയോ തെരഞ്ഞെടുക്കാത്തത് ഒരു ശരാശരി മമ്മൂട്ടി പ്രേക്ഷകന്റെ പ്രതീക്ഷകളെ തകർക്കുന്നതാണ്. പരസ്യചിത്രങ്ങളിൽ തന്റേതായ കഴിവ് തെളിയിച്ച ശരത് സന്ദിത്തിന്റെ സിനിമ അരങ്ങേറ്റം പ്രതീക്ഷയറ്റത്താണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News