• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശോകമൂകമീ ആമി 

By അലന്‍ സജി    February 9, 2018   

അലന്‍ സജി

ചിലനേരങ്ങൾ അങ്ങനെയാണ് സ്വർഗീയാനുഭൂതിയിൽ വിരാജിക്കാൻ ചില അക്ഷരങ്ങളുടെ മായികലോകത്തിന്റെ വെളിച്ചത്തിൽ ചില വ്യക്തിപ്രഭാവങ്ങൾ നൽകുന്ന പ്രചോദനങ്ങളെ ഉൾക്കൊണ്ടു മറ്റൊരു അത്ഭുതം പ്രതീക്ഷിച്ചു ചെല്ലുന്നവർക്ക് മുന്നിൽ തുറന്നിടുന്ന മടുപ്പിന്റെ വാതായനങ്ങൾ.


   'കമല സുരയ്യ' യുടെ ജീവിത കഥ വെള്ളിത്തിരയിലെത്തിച്ച 'ആമി'  പ്രേക്ഷകനെ വീണ്ടും ഒരു അഞ്ചു കൊല്ലം മുൻപത്തെ തിയേറ്റർ അനുഭവങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി.കമല സുരയ്യ ആയി 'അഭിനയിച്ച' മഞ്ജു വാര്യരിൽ പലപ്പോഴും മാധവിക്കുട്ടിയുടേതോ കമല ദാസിന്റേതോ കമലാ സുരയ്യയുടെതോ ആയ പല രൂപ ഭാവങ്ങളും പലപ്പോഴും മാറിനിന്നതാകാം സ്‌ക്രീനിൽ അഭിനയിക്കുകയാണ് മഞ്ജു വാര്യർ എന്ന തോന്നൽ പലപ്പോഴും ഉളവാക്കിയത്.

എന്റെ കഥയുടെ ആദ്യഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന ചിത്രം മുന്നോട്ടുപോകുന്നത് നിത്യ പ്രണയിനിയായ കമലാ സുരയ്യയുടെ പ്രണയ വഴികളിലൂടെയാണ്.പലപ്പോഴും സംവിധായകൻ ഈടുറ്റഹുകാണിക്കാൻ ശ്രമിച്ചതും ഈ പ്രണയഭാവങ്ങൾ തന്നെ.എന്തുകൊണ്ടോ കമല സുരയ്യയുടെ പുസ്തകങ്ങൾ മസാലയും കാമവും കുത്തിനിറച്ചു യുവതലമുറയെ അശ്ളീല സാഹിത്യത്തിലേക്കാകര്ഷിക്കുന്നവയാണ് എന്ന് സമകാലീന ബുദ്ധിജീവികൾ പലപ്പോഴും പരാതിപ്പെട്ടെങ്കിലും അവരുടെ അശ്ലീലത നിറഞ്ഞ വാക്കുകളെ കെട്ടിപൊതിഞ്ഞു വിറ്റാൽ കൂടുതൽ വായനക്കാരുണ്ടാകുമെന്നു പകര്ത്തിയ പ്രസാധകരും അന്ന് ചിന്തിച്ച അതെ നിലയിൽ ഇന്ന് സംവിധായകനും ചിന്തിച്ചുപോയോ എന്ന് ഒരു നിമിഷം ശങ്കിച്ചുപോയി.കാരണം ഏതൊരു വ്യക്തിയാണെങ്കിലും ഉള്ള ഒരു ഇഹലോകജീവിതത്തിൽ കഷ്ടപ്പാടുകളും വിമർശനങ്ങളും  ഏറ്റുവാങ്ങിക്കൊണ്ടുതന്നെയായിരിക്കും മുന്നോട്ടു പോകുക.എന്നാലതിനുപുറകിലെ യഥാർഥ്യങ്ങളിലേക്ക് പിന്നീടെത്തിനോക്കുമ്പോളായിരിക്കും പലപ്പോഴും പുറമെനിന്നുനോക്കുന്നയൊരാൾക്ക് അയാളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിപോകുക.എന്നാൽ കമലാ സുരയ്യയെ പോലെ വിവാദങ്ങൾ സന്തതസഹചാരിയായിരുന്ന ഒരു സ്ത്ര്രെയെക്കുറിച്ചൊരു ചിത്രമെടുക്കുമ്പോൾ അതിൽ പ്രേക്ഷകനറിയാത്തതായൊന്നുമില്ല എന്നത് തന്നെ നിരാശപ്പെടുത്തുന്ന ഒന്നാണ്.എന്നാൽ അവരെ കുറിച്ചിപ്പൊഴും ധാരാളം സംശയങ്ങൾ നിലനിൽക്കുന്ന വായനക്കാരുടെയിടയിൽ ഒരു സംശയദൂരീകരണമാണ് സംവിധായകൻ പ്രതീക്ഷിച്ചതെങ്കിൽ ചിത്രം കാര്യങ്ങളെ കൂടുതൽ കുഴച്ചുമരിച്ച പ്രേക്ഷകന് മുന്നിലേക്കിട്ടു തന്നു.തിയേറ്ററിലേക്ക് കടക്കുമ്പോൾ അടയ്ക്ക ആയിരുന്ന സംശയങ്ങൾ തിയേറ്റർ വിട്ടിറങ്ങുമ്പോഴേക്കും വളർന്നു പന്തലിച്ച വലിയൊരു അടക്കമരമായി മാറിയിട്ടുണ്ടാകും.

എന്നിരുന്നാലും ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠന്റെ ഫ്രയിമുകളാണ് ചിത്രത്തെ കാഴ്ചയ്ക്ക്ഇമ്പമുള്ളതാക്കുന്നത്.വെച്ച ഓരോ ഫ്രയിമിലും ഓരോ ഷോട്ടിലും സർഗാത്മകതയുടെ അംശം നിലനിർത്തിയ ഛായാഗ്രഹണത്തിനു നൂറു മാർക്ക്.
സോഷ്യല്‍ മീഡിയ എന്തു പറയും എന്നു നോക്കി സിനിമയെടുക്കാനാവില്ല എന്ന് പറഞ്ഞ സംവിധായകനാണ് കമൽ എന്നാൽ പ്രേക്ഷകർ സംവിധായകന്റെ കണ്ണിൽ നിന്ന് മാത്രം സിനിമയെ കാണണമെന്ന് വാശിപിടിച്ചാൽ  അതും കഴിയില്ലല്ലോ.എന്നിരുന്നാലും വായനക്കാരാനാഗ്രഹിക്കുന്ന ഒരു മാധവിക്കുട്ടിയെ പ്രേക്ഷകനിലേക്കെത്തിക്കാൻ സംവിധായകനെന്തുമാത്രം കഴിഞ്ഞു എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. പല കാര്യങ്ങളിലും വ്യക്തത നല്കാൻ പലപ്പോഴും ചിത്രത്തിന് കഴിഞ്ഞില്ല എന്ന് തന്നെ വേണം പറയാൻ.കമലാ ദാസ് എന്തിനു കമലാ സുരയ്യ ആയി എന്നുള്ളതിനുള്ള വ്യക്തമായ മറുപടി പോലും നല്കാൻ പലപ്പോഴും ചിത്രത്തിനായില്ല.3 മണിക്കൂറിനോടടുത്തു നിൽക്കുന്ന ചിത്രത്തിന്റെ ദൈർഗ്യം ആയിരിക്കാം പലപ്പോഴും ചിത്രത്തെ മടുപ്പിച്ചത്.
സെല്ലുലോയ്ഡിന് ശേഷം മറ്റൊരു ജീവചരിത്രകഥയുമായി കമൽ എത്തിയപ്പോൾ പ്രതീക്ഷകൾ അമിതമായിരുന്നു.കാരണം മാധവികുട്ടി എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കഥാകാരിയെകുറിച്ച പലതും ആളുകൾക്കിനിയുമറിയേണ്ടിയിരുന്നു.അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ഒരു ഗവേഷണത്തിനുശേഷമുള്ള റിസൾട്ട് പ്രതീക്ഷിച്ച പ്രേക്ഷകന് പലപ്പോഴായി കമല സുരയ്യ തന്നെ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമൊഴിച്ചു നിർത്തിയാൽ മറ്റു തലങ്ങളിൽ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു.

ആമിയിൽ  മഞ്ജു വാര്യരെയും മഞ്ജു വാര്യരിൽ മാധവിക്കുട്ടിയെയും കാണാൻ കഴിയുന്നില്ല എന്നതൊഴിച്ചാൽ അഭിനയിച്ചവരെല്ലാം തന്നെ മികച്ചുനിന്നു.പ്രത്യേകമായി ആമിയുടെ ബാല്യം അവതരിപ്പിച്ച ആ കൊച്ചു കലാകാരി.മുരളി ഗോപിയും ടോവിനോയും അനൂപ് മേനോനും കിട്ടിയ വേഷങ്ങൾ കുറ്റമറ്റതാക്കിയപ്പോൾ പ്രകടനത്തിന്റെ കാര്യത്തിൽ എല്ലാവരും തന്നെ മുന്നിട്ടു നിന്നു.എന്നിരുന്നാലും വിദ്യ ബാലൻ എത്തിയിരുയ്ന്നെങ്കിൽ പലപ്പോഴും കുറച്ചുകൂടെ പ്രേക്ഷകന് ചിത്രം അംഗീകരിക്കാൻ  കഴിയുമായിരുന്നു എന്ന് പലപ്പോഴും തോന്നി.

ചിത്രം ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു വിഭാഗം സ്ത്രീജനങ്ങളുണ്ട് അവരുടെയിടയിൽ ചിത്രം ചലനമുണ്ടാക്കുമെന്നനുമാനിക്കാം.എന്നാലെല്ലാവരിലുമല്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News