• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുട്ടനാടൻ മാർപ്പാപ്പ അഥവാ ഒരു കുട്ടനാടൻ ക്ളീഷേ 

By Web Desk    March 30, 2018   

കറുത്ത ജൂതൻ, ക്രാന്തി പോലുള്ള ചിത്രങ്ങളിലെ ക്യാമറമാനായ ശ്രീജിത്ത് വിജയൻ സംവിധായക കുപ്പായമിടുന്ന ആദ്യ ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. കളർഫുള്ളായ ട്രെയ്‌ലർ കൊണ്ടും താരനിബിഡത കൊണ്ടും ഈ അവധിക്കാലത്ത് കുടുംബവുമൊത്ത് കാണാൻ സാധിക്കുന്ന ഒരു അടിച്ചുപൊളി ചിത്രമാകും കുട്ടനാടൻ മാർപ്പാപ്പ. ഫാസ്റ്റ് ഡാൻസ് സ്റ്റെപ്പുകളും ക്യാമറയിൽ പകർത്തിയ  കുട്ടനാടൻ മനോഹാരിതകളും ആകെ മൊത്തത്തിൽ ഒരു അവധിക്കാല മൂഡ് ചിത്രത്തിന് നൽകിയിട്ടുണ്ട് . ഒരു ഇടവേളയ്ക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായ ശാന്തി കൃഷ്ണ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.സലിം കുമാർ,ടിനി ടോം, ധർമജൻ, അജു വർഗീസ്, സൗബിൻ, ഹരീഷ് കണാരൻ , തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യ താരങ്ങളും തീയേറ്ററിലേക്കെത്താൻ  പ്രേക്ഷകന് ഒരു കാരണമാണ്. 

ജോൺ എന്ന ഫോട്ടോ ഗ്രാഫറെയായി കുഞ്ചാക്കോബോബനും ജെസ്സിയായി അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളാകുമ്പോൾ ജോണിന്റെ അമ്മയായി (മേരി) ശാന്തി കൃഷ്‌ണയും കൂട്ടുകാരനായെത്തുന്ന(മൊട്ട)ധർമജനും പ്രധാന കഥാപാത്രങ്ങളാണ്. ഒരു സാധാരണ ക്യാമറാമാനായ ജോണിന്  ഒരു പ്രേത്യേക സാഹചര്യത്തിൽ ജെസ്സിയെ സഹായിക്കേണ്ടി വരികയും ആ സഹായത്തിന് പ്രത്യുപകാരമെന്നപോലെ ജോണിനെ ജെസ്സി സ്നേഹിക്കുകയും വീട്ടിൽ നല്ല ആലോചന വരുമ്പോൾ ജോണിനെ ജെസ്സി വേണ്ടെന്നു വയ്ക്കുകയും ഇതിന് ജോൺ ജെസ്സിക്ക് പണി കൊടുക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ജെസിയുടെ അപ്പച്ചനായി ഇന്നസെന്റും ഇടവക വികാരിയായി വർഗീസും ജെസിയുടെ മണവാളനായി രമേഷ് പിഷാരടിയുമെത്തുന്നു.

 ട്രെയ്‌ലർ കണ്ട് ഈ അവധിക്കാലം ആസ്വാധകമാക്കാൻ കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ടിക്കറ്റ് എടുക്കുന്നവർക്ക്  ചിരിയിൽ പുതുമ കണ്ടെത്താനാവില്ല. പഴകിത്തേഞ്ഞ സ്ഥിരം കോമഡി സ്‌കിറ്റുകൾ കൊണ്ടും ദ്വയാർത്ഥ പ്രയോഗത്തിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കാൻ പാടുപെടുന്ന ഹാസ്യതാരങ്ങളെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.  കാമുകനെ തേയ്ക്കുന്ന പെണ്ണിന്റെ അല്ലെങ്കിൽ ഒരു തേപ്പുകാരിയുടെ കഥകൂടി പുതുമയില്ലാതെ മലയാള സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. വളരെ ലളിതമായി അവതരിപ്പിക്കാവുന്ന തിരക്കഥ കുറെ താരങ്ങളെ കുത്തി നിറച്ച്  അവതരിപ്പിച്ചിരിക്കുന്നത് കാണാം. പലപ്പോഴും സ്ക്രീൻ സ്പേസ് തികയ്ക്കാനായി താരങ്ങൾ പെടാപ്പാട് പെടുന്നതായി പ്രേക്ഷകന് തോന്നാം.താരങ്ങളുടെ ഇൻട്രോ തികയ്ക്കാൻ തന്നെ സിനിമയുടെ ആദ്യ പകുതി തികഞ്ഞില്ല എന്നതാണ് സത്യം. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്ന പോലെ കുറേ താരങ്ങളും പുട്ടിന് പീരപോലെ പഴകിയ കോമഡിയും കണ്ടിരിക്കുന്നവർക്ക് നീരസമുണ്ടാക്കാം

ഗഡി ഭാഷയും തൊടുപുഴയും കുട്ടനാടുമൊക്കെ മനോഹരമാക്കിയാൽ സിനിമ വിജയിക്കുമെന്നുള്ള ചില തുടക്കക്കാരുടെ വിശ്വാസം  സംവിധായകനും പിന്തുടർന്നോയെന്ന് സംശയിക്കാം. കുട്ടനാടൻ പശ്ചാത്തലത്തിലെ കുഞ്ചാക്കോ ബോബന്റെ മൂന്നാമത്തെ ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ജലോത്സവവും , പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും മലയാളികളെ കാണിക്കാത്ത കുട്ടനാടൊന്നും ഈ ചിത്രത്തിൽ കാണിച്ചതായി തോന്നിയില്ല. തിരക്കഥയിലെ ഒതുക്കമില്ലായ്‌മയും എന്തിനെന്നു പോലും മനസ്സിലാകാത്ത പാട്ടുകളും ചിത്രത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്.കണ്ടുമടുത്ത  കോമഡികളും ഒഴിവാക്കാവുന്ന താരങ്ങളും ചിത്രത്തിന് ഭീഷണിയാകുമ്പോൾ സ്ഥിരം വില്ലൻ ഛായകളിൽ നിന്നുള്ള മാറ്റം കാഴ്ചവച്ചത് രമേഷ് പിഷാരടി മാത്രമാണ്. രണ്ടാം വരവിൽ ഒരുപിടി നല്ല സിനിമകൾ കൂട്ടുകെട്ടുകളിലൂടെ നൽകിയ കുഞ്ചാക്കോ ബോബൻ നായക കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോൾ സമീപകാലത്തായി ഒരേ തരത്തിലുള്ള ചിത്രങ്ങൾ മാത്രമാണ് പ്രേക്ഷകന് ലഭിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News