• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും എന്ന് ദേവസ്വം പ്രസിഡന്റ്; പ്രതികരിക്കാതെ തന്ത്രി

By ANSA 11    January 2, 2019   
padmakumar

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന യുവതികളുടെ അവകാശവാദം സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സംഭവത്തില്‍ പമ്പ പൊലീസിനോട് സ്ഥിരീകരണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുവതികള്‍ ദര്‍ശനം നടത്തി സംഭവത്തില്‍ പ്രതികരിക്കാന്‍ തന്ത്രി തയ്യാറായിട്ടില്ല. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് പ്രതികരിക്കാം എന്നാണ് തന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

യുവതികള്‍ കയറി  എങ്കില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തും എന്നാണ് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയറി എന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ സ്ത്രീകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പതിപതിനെട്ടാംപടി ഒഴിവാക്കി വിഐപി ലോഞ്ച് വഴിയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പമ്പയില്‍ എത്തിയതിനു ശേഷമാണ് യുവതികള്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടത്. 1.30 ഓടെയാണ് പമ്പയില്‍ നിന്നും പുറപ്പെട്ടത്.



 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News