• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘കശ്മീരില്‍ അവര്‍ തീവ്രവാദികള്‍, കേരളത്തില്‍ വിശ്വാസികള്‍’; സംഘപരിവാറിന്റെയും പൊതുബോധത്തിന്റെയും ഇരട്ട നീതി തുറന്നുകാട്ടി ദി ടെലഗ്രാഫ്

By Web Desk    January 4, 2019   
telegraph

ശബരിമലയില്‍  യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍  ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത് ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറിന്റെ ഇരട്ട നീതിയെ തുറന്ന് കാട്ടി ദി ടെലഗ്രാഫ്. പൊലീസിന് നേരെ കല്ലെറിയുന്ന ഹര്‍ത്താല്‍ അനുകൂലികളുടെ ചിത്രമാണ് ചിത്രമാണ് ടെലഗ്രാഫ് പ്രധാന വാര്‍ത്തയായി നല്‍കിയിരിക്കുന്നത്. കശ്മീരില്‍ ഇവരെ വെടിവച്ച് കൊല്ലും, എന്നാല്‍ കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന് വിളിക്കും എന്നാണ് ചിത്രത്തിന് തലക്കെട്ടായി ടെലഗ്രാഫ് നല്‍കിയിരിക്കുന്നത്....
ഹര്‍ത്താലില്‍ പാലക്കാട് പൊലീസിന് നേരെയുണ്ടായ കല്ലേറിന്റെ ചിത്രമാണ് ടെലഗ്രാഫ് ഉപയോഗിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് എതിരെ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്‍ പ്രതിഷേധക്കാര്‍ എന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. ഇന്നലെയുണ്ടായ ഹര്‍ത്താലില്‍ സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും കടകളും പൊലീസ് വാഹനങ്ങളും അക്രമിക്കപ്പെട്ടു എന്നും വാര്‍ത്തയില്‍ പറയുന്നു. പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസുകളും മറ്റും തകര്‍ത്ത സംഭവത്തില്‍ സിപിഐഎമ്മും, സിപിഐയും തിരിച്ചടിച്ചു എന്നു വാര്‍ത്തയില്‍ പറയുന്നു. ...

കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും മോദിയെയും സംഘപരിവാറിന്റെ അക്രമങ്ങളെയും ഇതിനു മുന്‍പും ടെലഗ്രാഫ് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ പത്ത് അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ മോദിയുടെ ചിത്രത്തോടൊപ്പം സ്‌നൂപ്പേന്ദ്ര ലോഗ്‌സ് ഇന്‍ എന്ന തലക്കെട്ടായിരുന്നു ടെലഗ്രാഫ് നല്‍കിയത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News