• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“മതഭ്രാന്ത് ഒരു വിഷം പോലെ സമൂഹത്തില്‍ പടരുന്നു, പൊലീസ് ഓഫീസറുടെ ജീവനേക്കാള്‍ വില പശുവിന്”, തുറന്നടിച്ച് നസറുദ്ദീന്‍ ഷാ

By Web Desk    December 21, 2018   
Nasaruddin-sha-nude

ഇന്ത്യയുടെ നിലവിലെ സ്ഥിതിയേക്കുറിച്ച് തുറന്നടിച്ച് നസറുദ്ദീന്‍ ഷാ. മതഭ്രാന്ത് ഒരു വിഷംപോലെ സമൂഹത്തില്‍ പടരുകയാണെന്നും ഈ വിഷത്തെ തിരിച്ച് കുപ്പിയിലാക്കുക എന്നത് ശ്രമകരമാണെന്നും അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

താന്‍ മതപഠനം നേടിയിട്ടുണ്ട്. എന്നാല്‍ തന്റെ ഭാര്യയ്ക്ക് മതപഠനത്തിന് അവസരം ലഭിച്ചിട്ടില്ല. ഒരുസംഘം ആളുകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മുസ്ലിമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല. അവര്‍ക്ക് മതമില്ല എന്നതാണ് അതിന് കാരണം. നേരിനും നേരല്ലാത്തതിനും മതവുമായി ബന്ധമില്ല എന്നാണ് താന്‍ കരുതുന്നതെന്നും ഷാ പറയുന്നു.

“മതഭ്രാന്ത് ഒരു വിഷം പോലെ സമൂഹത്തില്‍ പടരുന്നു. ഒരു ഭൂതത്തേപ്പോലെ സമൂഹത്തെ പിന്തുടരുന്ന ഈ വിഷത്തെ തിരികെ കുപ്പിയിലാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല”, ഷാ പറഞ്ഞു.

ശിക്ഷ ലഭിക്കുമെന്ന പേടിയില്ലാത്തതാണ് നിയമം കയ്യിലെടുക്കാന്‍ ഇന്ന് പലരേയും പ്രേരിപ്പിക്കുന്നത്. രാജ്യത്ത് പൊലീസ് ഓഫീസറുടെ ജീവനേക്കാള്‍ വലുതാണ് പശുവിന്റെ ജീവന്‍. ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News