• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

By shahina tn    December 31, 2018   
kunjalikutti

കോഴിക്കോട്: മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പങ്കെടുക്കാതിരുന്നതില്‍ പികെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വിവാദങ്ങളില്‍ ജാഗ്രത വേണം എന്നും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടി ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

സമുദായത്തെ ബാധിക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒളിഞ്ഞു തെളിഞ്ഞും വിമര്‍നം ഉയര്‍ന്ന സാഹചര്യത്തിലാണ് നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. വീഴ്ച സംഭവിച്ചുവെന്നും ജാഗ്രതകുറവ് ബോധ്യപ്പെട്ടതുകൊണ്ടാണ് വീശദീകരണം തേടിയതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേശീയ തലത്തിലേയും സംസ്ഥാനത്തേയും ചുമതലകള്‍ ഒന്നിച്ചു കൊണ്ടുപോകുന്നതിനാല്‍ ടൈംമാനേജ്‌മെന്റ് ശരിയാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു.

ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനാണ് അന്ന് പാര്‍ലമെന്റില്‍ എത്താതിരുന്നത്. മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന ആളാണ് താന്‍. പാര്‍ലമെന്റില്‍ ബില്‍ ചര്‍ച്ചക്ക് വരുന്നത് അറിഞ്ഞിരുന്നുവെങ്കില്‍ പങ്കെുടക്കുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News