• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:41 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഹുൽ വരുന്നത് മുസ്‌ലിം വോ‌ട്ടുകൾ പ്രതീക്ഷിച്ച് -തുഷാർ വെള്ളാപ്പള്ളി

By Web Desk    April 4, 2019   

കല്പറ്റ: രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കാനെത്തുന്നത് മുസ്‌ലിം വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ചാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി പ്രതീക്ഷിക്കുന്നതുപോലെ ന്യൂനപക്ഷവോട്ടുകൾ അദ്ദേഹത്തിന് ലഭിക്കില്ല. കേരളത്തിൽ അത്തരമൊരു സാഹചര്യത്തിന് പ്രസക്തിയില്ല. ജാതിരാഷ്ട്രീയം കളിച്ച് കേരളത്തിൽനിന്ന് വോട്ടുനേടാൻ സാധിക്കില്ല. വികസനം ലക്ഷ്യമാക്കി മുന്നോട്ടുപോവുന്ന എൻ.ഡി.എ.ക്ക്‌ എല്ലാ സമുദായങ്ങളുടെയും പിന്തുണകിട്ടും.

എൽ.ഡി.എഫും. യു.ഡി.എഫും ഒന്നിച്ചാണ് മത്സരിക്കുന്നത്. എൻ.ഡി.എ. അവരുമായിട്ടാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ്. പേരിനുവേണ്ടി മാത്രമാണ് സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത്. പ്രഗത്ഭരായ നേതാക്കളുള്ള പാർട്ടിയാണ് സി.പി.ഐ. രാഹുൽ ഗാന്ധി മത്സരിക്കുമെന്നറിഞ്ഞിട്ടും ശക്തനായ സ്ഥാനാർഥിയെ നിർത്താൻ എൽ.ഡി.എഫ്. തയ്യാറായിട്ടില്ല. അമേഠിയിൽ ഒന്നുംചെയ്യാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത്. രാഹുൽ തരംഗമൊന്നുമില്ല. എല്ലായിടത്തും മോദി തരംഗമാണ്. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായാണ് മത്സരിക്കുന്നത്. മലയാളിയുടെ മനസ്സ് രാഹുലിന് അറിയില്ല. താൻ ജയിച്ചാൽ രാത്രിയാത്ര നിരോധനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും. വയനാടിന് ആവശ്യം വികസനമാണ് അത് തനിക്ക് അറിയാം. എൻ.ഡി.എ.യുടെ പ്രചാരണം നേരത്തെ തുടങ്ങി കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, സ്മൃതി ഇറാനി എന്നിവർ മണ്ഡലത്തിൽ പ്രാരണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സ്ഥിരീകരണം രണ്ടു ദിവസത്തിനുള്ളിലുണ്ടാവുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News