• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മരുഭൂമിയില്‍ കൂടുങ്ങിയവരെ രക്ഷിക്കാന്‍ സഹായവുമായി എത്തിയത് ദുബായ് ഭരണാധികാരി 

By Web Desk    March 19, 2018   

മരുഭൂമിയില്‍ അകപ്പെട്ടുപോയ വിദേശികളെ രക്ഷിക്കാന്‍ സഹായവുമായി ദുബായി ഭരണാധികാരി. മണലില്‍ വാഹനം പുതഞ്ഞതിനെ തുടര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങി ബുദ്ധിമുട്ടുമുമ്പോഴാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂവും സംഘവും അതുവഴിയെത്തിയത്. തുടര്‍ന്ന് ഷെയ്ഖ് മുഹമ്മദും സംഘവും അവരെ സഹായിക്കുകയായിരുന്നു.

ഷെയ്ഖ് മുഹമ്മദിന്റെ കാറില്‍ കെട്ടിവലിച്ചു കയറ്റിയാണ് മണലില്‍ അകപ്പെട്ടുപോയ ഇവരുടെ വാഹനം പുറത്തെത്തിച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ ഒന്നാം നമ്പറിലുള്ള വെള്ള മെഴ്‌സിഡിസ് ബെന്‍സ് ജി ക്ലാസില്‍ വടം കെട്ടിയാണ് ഇവരുടെ വാഹനം വലിച്ചുകയറ്റിയത്.

മെക്‌സിക്കന്‍ സ്വദേശിയായ ഹന്ന കാരന്‍ അരോയോ എന്ന യുവതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ വാഹനത്തിന്റെ ചിത്രവും സംഘത്തോടൊപ്പമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിത്രവും ട്വിറ്ററില്‍ യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News