• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാ പൈലറ്റുകളെയും എയര്‍ ഹോസ്റ്റസ്മാരെയും  റിക്രൂട്ട് ചെയ്യാനൊരുങ്ങി സൗദി

By Web Desk    September 14, 2018   

റിയാദ്: ആദ്യമായി സ്വദേശി വനിതാ പൈലറ്റകളെയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി സൗദി.  ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിന് 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകള്‍. മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്.

വ്യോമയാന മേഖലയില്‍ സൗദി സ്ത്രീകള്‍ക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിന്‍സ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്യിരുന്നത്.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്ളെയ്നാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷാ പ്രളയം.

സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഫ്‌ളെയിനാസ് വാക്താവ് പറഞ്ഞു. ഒരു വിമാനകമ്പനികളുടെ വിജയത്തിന്‌ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജൂണിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വയം വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News