• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാമുകിയെ കാണാതെ വീര്‍പ്പുമുട്ടി കാമുകന്‍: പാസ്‌പോര്‍ട്ടും ടിക്കറ്റുമില്ലാതെ വിമാനത്താവളത്തിലെ സുരക്ഷാ വേലി ചാടിക്കടന്ന് റണ്‍വേയിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി പിടിയില്‍  

By Web Desk    February 10, 2018   

പ്രണയം ചിലപ്പോഴൊക്കെ പലരിലും ഭ്രാന്തമായിരിക്കും. പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാകുന്നവരുണ്ട്. അതുകൊണ്ടാണല്ലോ വീട്ടുകാരെ ഉപേക്ഷിച്ചൊക്കെ കാമുകന്മാരുടെ കൂടെ പോകുന്നത്. എന്നാല്‍ ഇവിടെ മറിച്ച് പ്രണയം മൂത്തുനില്‍ക്കുന്ന ഒരു കാമുകനെ കാണാം.  ഇന്ത്യയിലുള്ള തന്റെ പ്രണയിനിയെ ഒരു നോക്കു കാണാന്‍ കാമുകന്‍ ഒരുപാട് ആഗ്രഹിച്ചു. എന്നാല്‍ നാട്ടില്‍ പോകാന്‍ കമ്പനി അനുമതി നല്‍കിയില്ല.  തുടര്‍ന്ന് പാസ്പോര്‍ട്ടും ടിക്കറ്റുമില്ലാതെ ഷാര്‍ജ വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു ഈ 26കാനായ പ്രവാസി യുവാവിനെ ഷാര്‍ജ പോലീസ് പിടികൂടി. 

വിമാനത്താവളത്തിലെ സുരക്ഷാ വേലി ചാടിക്കടന്ന് റണ്‍വേയിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഒരു കമ്പനിയില്‍ എഞ്ചിനീയറായ യുവാവ് നിരവധി തവണ നാട്ടില്‍ പോകാന്‍ അനുമതി തേടിയെങ്കിലും കമ്പനി നിരസിച്ചതിനെ തുടര്‍ന്നാണ് ഏതു വിധേനയും നാട്ടിലെത്തി കാമുകിയെ കാണാന്‍ ശ്രമം നടത്തിയത്.

കാമുകിയെ കാണാന്‍ കഴിയാതെ വളരെ വിഷമത്തിലാണ് യു.എ.ഇയില്‍ കഴിഞ്ഞിരുന്നതെന്ന് യുവാവ് പറയുന്നു. നാട്ടില്‍ പോകാന്‍ 15 തവണ കമ്പനിയോട് അനുമതി തേടി. എന്നാല്‍ യുവാവിന്റെ ബന്ധുകൂടിയായ മാനേജര്‍ അനുമതി നല്‍കിയില്ല. പാസ്പോര്‍ട്ടും വിട്ടുനല്‍കിയില്ല. തുടര്‍ന്നാണ് എന്തു വന്നാലും സഹിക്കാന്‍ തയാറായി ഒരു പേഴ്സ് മാത്രമെടുത്ത് വിമാനത്താവളത്തിലേക്ക് പോയത്.

മതില്‍ ചാടി റണ്‍വേയിലേക്ക് ഓടാനായിരുന്നു പദ്ധതി. സുരക്ഷാ വേലി ചാടുന്നതിനിടെ ഒരു തൊഴിലാളി ഇതു കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഈ ശ്രമത്തിനിടെ പോലീസ് പിടിയിലായാല്‍ കോടതി ഇടപെട്ട് പാസ്പോര്‍ട്ട് തിരികെ ലഭിക്കുമെന്നും നാടു കടത്തുമെന്നുമായിരുന്നു യുവാവിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ പിടിയിലായെങ്കിലും അതും ഉണ്ടായില്ല. കോടതിയില്‍ ഇപ്പോള്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. യു.എ.ഇ തൊഴില്‍ നിയമത്തിനു വിരുദ്ധമായി കമ്പനി പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കുകയായിരുന്നെന്നാണ് യുവാവിന്റെ ആരോപണം.

നാട്ടില്‍ ചെന്ന് കാമുകിയെ കാണുകയും അവളെ വിവാഹം കഴിക്കാനുള്ള സാഹചര്യമുണ്ടാക്കുകയുമായിരുന്നു യുവാവിന്റെ പദ്ധതി. ഈ പ്രണയ ബന്ധത്തോട് യുവാവിന്റെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ കാമുകിയുടെ മാതാപിതാക്കള്‍ക്ക് പ്രശ്നമില്ല. നാട്ടിലെത്തി സ്വന്തം മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി വിവാഹത്തിന് സമ്മതിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവാവ്. 
അവള്‍ക്കൊപ്പമല്ലാതെ എനിക്ക് ജീവിക്കാനാകില്ല. എന്റെ മാതാപിതാക്കളെ ഇതു പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ ആശീര്‍വാദത്തോടെ വിവാഹം നടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്തിനാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്. സ്വന്തം മക്കളുടെ സന്തോഷമല്ലെ അവര്‍ ചിന്തിക്കേണ്ടത്. ആരെ വിവാഹം ചെയ്യണമെന്നത് മക്കളുടെ ഇഷ്ടമല്ലേ,' യുവാവ് പറയുന്നു.

വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമായണ് ശിക്ഷ

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News