• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
01:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന മലയാളി മരിച്ചു

By Web Desk    May 4, 2018   

നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ താമസിക്കുന്ന അജയകുമാര്‍ (51) ആണ് ഖൗല ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്.

ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ ചെയ്യുന്നതിനിടെയാണ് അജയകുമാറിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ റോയല്‍ ആശുപത്രിയിലും പിന്നീട് ഖൗല ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കിയിരുന്നു.

സുഹാര്‍ ഫലജില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു അജയകുമാര്‍. ഭാര്യ: സരള, രണ്ട് പെണ്‍മക്കളുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News