• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓര്‍മ നഷ്ടപ്പെട്ട് ബഹ്റൈനിലെ ആശുപത്രിയില്‍ ഏഴു വര്‍ഷമായി കഴിയുന്ന  പ്രവാസി : സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍മീഡിയ 

By Web Desk    April 30, 2018   

ഓര്‍മ നഷ്ടപ്പെട്ട് ബഹ്റൈനിലെ ആശുപത്രിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി കഴിയുന്ന ഒരു പ്രവാസി മലയാളിയെ പരിചയപ്പെടുത്തി സോഷ്യല്‍മീഡിയ. ബാക്കിയായ നേരിയ ഓര്‍മകളില്‍ ''ചെറുപ്പത്തില്‍ ഇടപ്പള്ളി ഇടവകയില്‍ പോയിരുന്നുവെന്ന്'' അയാള്‍ പറയുന്നുണ്ട് അതല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല.എറണാകുളം സ്വദേശിയാണെന്നും പൊന്നനെന്നോ പൊന്നപ്പനെന്നോ ആവാം പേര് എന്ന സൂചന മാത്രമേയുള്ളൂ. പേര് അതാണെന്ന്തീര്‍ച്ചപ്പെടുത്തി പറയാന്‍ ആവില്ലെന്ന് കുറിപ്പില്‍ പറയുന്നു. 
 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

എഴു വര്‍ഷമായി ഓര്‍മയില്ലാതെ ബഹ്‌റൈനിലെ ആശുപത്രിയില്‍ കിടക്കുന്ന പ്രവാസി മലയാളി. ബന്ധുക്കളെ കണ്ടെത്താന്‍ നിങ്ങളുടെ കനിവ് വേണം.ഓര്‍മ നഷ്ടപ്പെട്ട് ബഹ്റൈനിലെ ആശുപത്രിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി കഴിയുന്ന ഒരു പ്രവാസി മലയാളിയെ കുറിച്ച് പറഞ്ഞിരുന്നല്ലോ. ഇതാണ് അദ്ദേഹം. മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലാണ് ആളുള്ളത്. എറണാകുളം സ്വദേശിയാണെന്നും പൊന്നനെന്നോ പൊന്നപ്പനെന്നോ ആവാം പേര് എന്ന സൂചന മാത്രമേയുള്ളൂ. തീര്‍ച്ചപ്പെടുത്തി പറയാന്‍ ആവില്ല.

ബാക്കിയായ നേരിയ ഓര്‍മകളില്‍ ''ചെറുപ്പത്തില്‍ ഇടപ്പള്ളി ഇടവകയില്‍ പോയിരുന്നുവെന്ന്'' അയാള്‍ പറയുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലാക്കാനാകുന്നത് അയാള്‍ പത്തു വര്‍ഷത്തിലേറെ ബഹ്‌റൈനില്‍ പെയിന്റിങ്ങ് തൊഴിലാളി ആയിരുന്നു എന്നും ജോലിയ്ക്കിടെ വീണ് കിടപ്പിലായതാണ് എന്നും മാത്രമാണ്.ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ നമ്മുടെയെല്ലാം സഹായം വേണം. പരിചയമുള്ള, പരിചയക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ആരെങ്കിലുമൊക്കെ കാണുന്നത് വരെ ഈ വാര്‍ത്ത ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുമല്ലോ.

ഓര്‍മയില്ലാതെ, ആര്‍ക്കും വേണ്ടാത്ത ഒരുവനായി അയാളെ മരണത്തോളം തള്ളി വിടരുത്.????(ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവര്‍, അറിയാവുന്നവരിലേക്ക് എത്താന്‍ സഹായിക്കാനാവുന്നവര്‍ ബഹ്‌റൈനില്‍ സാമൂഹ്യപ്രവര്‍ത്തകനായ നിസാര്‍ കൊല്ലവുമായി ബന്ധപ്പെടുക- നമ്പര്‍ : 0097333057631)

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News