• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും

By Web Desk    September 10, 2018   
makka-madina

ജിദ്ദ: വിശുദ്ധ നഗരങ്ങളായ മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന  സൗദിയിലെ  ഹറമൈന്‍ അതിവേഗ  ട്രെയിന്‍  സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം അവസാനവാരത്തില്‍ ഹറമൈന്‍ ട്രെയിന്‍ സേവനം വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.

സൗദി ഗതാഗത മന്ത്രി നബീല്‍ അല്‍ അമൗദി ഹറമൈന്‍ റെയില്‍ പദ്ധതി പരിശോധിക്കുകയുണ്ടായി. മക്കയ്ക്കും മദീനക്കുമിടയിലുള്ള റെയില്‍ പാതയില്‍ മന്ത്രി അവസാനഘട്ട പരിശോധനയാണ് നടത്തിയത്. പരീക്ഷണ ഓട്ടം വിയകരമായിരുന്നു. സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി ചീഫ് റുമൈഹ് അല്‍ റുമൈഹ്, സൗദി റെയില്‍വെ കമ്പനി സിഇഒ ബഷര്‍ അല്‍ മാലിക്ക് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

ജിദ്ദയിലെ സുലൈമാനില്ലയിലുള്ള റെയില്‍വെ സ്റ്റേഷന്‍, മക്കയിലെ റുസൈഫയിലുള്ള റെയില്‍വെ സ്റ്റേഷന്‍ എന്നിവക്കിടയിലാണ് ട്രെയിനില്‍ പരിശോധന നടത്തിയത്. ജിദ്ദ, റാബിഗ് പട്ടണങ്ങള്‍ വഴി മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സേവനം ഈ മാസാവസാനം ആരംഭിക്കാനാകുമെന്ന് അല്‍ അമൂദി പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News