• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സന്ദര്‍ശന വിസ; പുതിയ നിയന്ത്രണവുമായ് കുവൈറ്റ് 

By Web Desk    September 1, 2018   
visa

കുവൈറ്റ് സിറ്റി: കുടുംബ സന്ദര്‍ശന വിസയില്‍ പുതിയ മാറ്റങ്ങളുമായ് കുവെറ്റ്. കുടുംബ സന്ദര്‍ശന വിസ ഭാര്യക്കും മക്കള്‍ക്കും മാത്രമായി നല്‍കുക എന്ന നിയന്ത്രണം ഏര്‍പ്പെടുത്താനാണ്  സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

മുമ്ബ് കുടുംബ സന്ദര്‍ശന വിസയില്‍ മാതാപിതാക്കള്‍ അടക്കം അടുത്ത ബന്ധുക്കളെകൊണ്ട് വരുന്നതിന് വിദേശികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. കൂടാതെ വിസയുടെ കാലാവധി നീട്ടാനും അനുവദിച്ചിരുന്നു. എന്നാല്‍ ഇവയ്ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.
 

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ 32 ലക്ഷം വിദേശികളും 14 ലക്ഷം സ്വദേശികളുമാണ് കുവൈറ്റില്‍ താമസിക്കുന്നത്.അതായത് 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ് ഇപ്പോള്‍ കുവൈറ്റില്‍ ഉള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനാണ് പുതിയ നടപടി.

കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം, സാമൂഹിക തൊഴില്‍ മന്ത്രാലയം,വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ സംയോജിച്ചാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

Tags: kuwait
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News