• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുഎസ് ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള നിക്ഷേപം ഇരട്ടിയാക്കുന്നു

By Web Desk    January 22, 2017   
USA

ന്യൂയോർക്ക്: അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തിരിച്ചടി. യുഎസ് ഗ്രീൻകാർഡ് സ്വന്തമാക്കാനുള്ള കുറഞ്ഞ നിക്ഷേപം 12.2 കോടി രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് യുഎസ് സര്‍ക്കാരിന് മുന്നിലുള്ളത്. 

വ്യക്തികള്‍ക്ക് നിശ്ചിത തുക നിക്ഷേപിച്ച്‌ കൊണ്ട് യുഎസില്‍ നിയമാനുസൃതമായ പെര്‍മനന്റ് റെഡിസന്‍സ് നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. നിലവിൽ 6.8 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരത്തിൽ ഗ്രീൻ കാർഡ് ലഭിക്കാൻ അമേരിക്കയിൽ നിക്ഷേപം നടത്തേണ്ടത്. ഈ തുക ഇരട്ടിയായി വർധിപ്പിക്കാനാണ് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നിർദേശം. 

നിർദേശത്തിന്മേൽ 90 ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും പരാതികളും സമര്‍പ്പിക്കാം. 

അമേരിക്കയിൽ നിക്ഷേപം നടത്തുന്ന വിദേശി ചുരുങ്ങിയത് 10 അമേരിക്കൻ പൗരന്മാർക്ക് മുഴുവൻ സമയം തൊഴിൽ നൽകുന്ന പക്ഷം, ഇത്തരക്കാര്‍ക്കും അവരുടെ പങ്കാളിക്കും 21 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും യുഎസില്‍ സോപാധിക പിആര്‍ ലഭിക്കുന്നതാണ്. 2015ല്‍ 111 ഇന്ത്യന്‍ നിക്ഷേപകര്‍ക്കാണ് യുഎസ് ഗ്രീൻകാർഡ് ലഭിച്ചത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News