• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

H1B വിസയ്ക്ക് യു.എസ് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു

By Web Desk    January 31, 2017   
H1B Visa

വാഷിംഗ്ടൺ: ഐ.ടി രംഗത്ത് അടക്കം അതിവിദഗ്ധമേഖലകളിലെ പ്രഫഷണലുകള്‍ക്ക് അമേരിക്ക നൽകിവരുന്ന H1B വിസയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നതായി വൈറ്റ്ഹൗസിലെ ഉന്നതതലവൃത്തങ്ങളെ അടിസ്ഥാനമാക്കി വിവിധ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

H1B വിസയിൽ രാജ്യത്തെത്തിയ വിദേശിയുടെ പങ്കാളിക്ക് രാജ്യത്ത് തൊഴിൽ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുക, യു.എസ് സർവകലാശാലകളിൽ പഠിക്കുന്നവർക്ക് ലഭ്യമാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ഒപിടി റദ്ദാക്കുക, അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം തെരെഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് വൈകാതെ ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ, വീസ ലഭിക്കാന്‍  പ്രതിവര്‍ഷ ശമ്പളം ഇരട്ടിലധികമാക്കണമെന്ന ശുപാര്‍ശയോടെ നിയമഭേദഗതിക്കുളള ബില്‍ യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. നിലവിൽ 60,000  ഡോളറാണ് എച്ച്‍ വൺ ബി വിസയിൽ അമേരിക്കയിലെത്തുന്നവർക്ക് നൽകേണ്ട ചുരുങ്ങിയ വേതനം. ഇത് ഇരട്ടിയിലേറെ കൂട്ടി 1,30,000ആക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദ്ദേശം.  

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News