• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:14 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൗദിയിലേക്കുള്ള വിസിറ്റിംഗ് വിസ നിരക്ക് കുത്തനെ കുറച്ചു

By Web Desk    May 7, 2018   
സൗദിയിലേക്കുള്ള വിസിറ്റിംഗ് വിസ നിരക്ക് കുത്തനെ കുറച്ചു. 2000 റിയാല്‍ ഫീസില്‍ നിന്ന് 300 റിയാല്‍ ആയാണു പുതിയ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം വിസിറ്റ് വിസ സ്റ്റാംബിംഗിനു കോണ്‍സുലേറ്റിനെ സമീപിച്ച ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാരാണു ഇക്കാര്യം അറിയിച്ചത്.
 
പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് പുതിയ തീരുമാനം. സൗദി മന്ത്രിസഭാ തീരുമാന പ്രകാരം നേരത്തെ 200 റിയാല്‍ വിസിറ്റിംഗ് വിസ ഫീസ് ഉണ്ടായിരുന്നതാണു 2016 ഒക്ടോബറില്‍ 2000 റിയാല്‍ ആക്കി ഉയര്‍ത്തിയിരുന്നത്. 2000 റിയാല്‍ ആക്കിയ ശേഷം വിസിറ്റിംഗ് വിസക്ക് കുടുംബത്തെ കൊണ്ട് പോകുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ് സംഭവിച്ചിരുന്നു.
 
ഇനി സൗദിയിലേക്ക് പ്രവാസി കുടുംബങ്ങളുടെ ഒഴുക്കായിരിക്കും. ഇത് സാംബത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഫൈനല്‍ എക്‌സിറ്റില്‍ കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്നത് കൂടിയതിനാല്‍ കെട്ടിടങ്ങളിലെല്ലാം ആളില്ലാത്ത അവസ്ഥ നിലവില്‍ സംജാതമായിരുന്നു. എന്നാല്‍ വിസിറ്റിംഗിനു ആളുകള്‍ കൂടുതല്‍ എത്തുന്നതോടെ ഈ അവസ്ഥക്ക് മാറ്റമുണ്ടാകും. മൂന്ന് മാസത്തേക്കാണു ഫാമിലി വിസിറ്റിംഗ് വിസ സ്റ്റാംബ് ചെയ്യാറുള്ളത്. മൂന്ന് മാസ കാലാവധി അവസാനിക്കാറാകുമ്പോള്‍ വീണ്ടും മൂന്ന് മാസത്തേക്ക് കൂടെ പുതുക്കാന്‍ സാധിക്കും.
 
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News