• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  തൊഴില്‍ വിസ ലഭിക്കാന്‍ ബാങ്ക് ഗ്യാരന്റി നല്‍കുന്നതിന് പകരം ഇനി മുതല്‍  തൊഴിലാളിയുടെ പേരില്‍ ഇന്‍ഷൂറന്‍സ് എടുക്കുന്ന സംവിധാനം ഒരുക്കി യുഎഇ 

By Web Desk    October 4, 2018   
H1B Visa

ദുബൈ: തൊഴില്‍ വിസ ലഭിക്കാന്‍  തൊഴിലുടമ ബാങ്ക് ഗ്യാരന്റി നല്‍കുന്നതിന് പകരം തൊഴിലാളിയുടെ പേരില്‍ ഇന്‍ഷൂറന്‍സ് എടുക്കുന്ന സംവിധാനവുമായ് യുഎഇ.  ഈമാസം പകുതിയോടെ ഈ സംവിധാനം നിലവില്‍ വരുമെന്ന് ഉദ്യേഗസ്ഥര്‍  അറിയിച്ചു.  ഈ സംവിധാനത്തിലൂടെ തൊഴിലാളിക്ക് ഇരുപതിനായിരം ദിര്‍ഹം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. നേരത്തേ ലഭിച്ച 14 ശതകോടി ദിര്‍ഹമിന്റെ ബാങ്ക് ഗ്യാരന്റി സര്‍ക്കാര്‍ തിരിച്ചു നല്‍കും.

തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ തൊഴിലുടമ ഓരോ തൊഴിലാളിക്കും മൂവായിരം ദിര്‍ഹം വീതം ബാങ്ക് ഗ്യാരന്റി നല്‍കണം എന്നതാണ് യുഎഇയിലെ നിയമം. ഇതിന് പകരം ഈമാസം പകുതിയോടെ ഓരോ തൊഴിലാളിയുടെയും പേരില്‍ വര്‍ഷം 60 ദിര്‍ഹം ചെലവ് വരുന്ന ഇന്‍ഷൂറന്‍സ് എടുത്താല്‍ മതിയെന്ന ചട്ടം നടപ്പാക്കും.

തൊഴിലുടമകളുടെ സാമ്പത്തികഭാരം കുറക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ജൂണില്‍ മന്ത്രിസഭ പ്രഖ്യാപിച്ചതാണ് ഈ മാറ്റം. തൊഴിലാളികള്‍ക്ക് 20,000 ദിര്‍ഹം വരെയുള്ള ക്ലെയിമുകള്‍ ഈ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ ലഭിക്കും. ലോകത്താദ്യമായാണ് സ്വകാര്യകമ്പനികളിലെ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ഇത്തരമൊരു ഇന്‍ഷൂറന്‍സ് പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാങ്ക് ഗ്യാരന്റി നല്‍കുന്ന സംവിധാനം പൂര്‍ണമായി പിന്‍വലിക്കില്ല. തൊഴില്‍ ഉടമക്ക് റിക്രൂട്ടിങ് സമയത്ത് ഇന്‍ഷൂറന്‍സോ, ബാങ്ക് ഗ്യാരന്റിയോ വേണമെങ്കില്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും. നേരത്തേ ബാങ്ക് ഗ്യാരന്റിയായി സ്വീകരിച്ച 14 ശതകോടി ദിര്‍ഹം തിരിച്ചുനല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈമാസം മധ്യത്തോടെ അതും നടപ്പാക്കി തുടങ്ങും. തൊഴിലാളിയുടെ വിസ റദ്ദാക്കുമ്പോഴോ, വിസ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് എടുക്കുമ്പോഴുമാണ് ബാങ്ക് ഗ്യാരന്റി തിരിച്ചു നല്‍കുക.

Tags: UAE
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News