• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി; സൗദി ഷൂറ കൗൺസിൽ ചർച്ച ചെയ്യും

By Web Desk    January 20, 2017   
Saudi Riyal

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യം ഷൂറ കൗൺസിൽ അടുത്ത ആഴ്ച ചർച്ച ചെയ്യും. ഷൂറ കൗൺസിൽ അംഗവും ജനറൽ ഓഡിറ്റിംഗ് ബ്യൂറൊ മുൻമേധാവിയുമായ ഹസ്സം അൽ-അങ്കാറിയാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വെച്ചത്.

കൗൺസിലിന്റെ സാമ്പത്തിക വിഭാഗം നിർദേശത്തിന് അനുമതി നൽകിയിട്ടുണ്ട്. ജനറൽ അസംബ്ലിയാണ് വിഷയം ചർച്ച ചെയ്യുക.

ആറ് ശതമാനം നികുതി ഏർപ്പെടുത്താനാണ് നിർദേശം. പ്രവാസികൾ സമ്പാദിക്കുന്ന തുക പരമാവധി സൗദിയിൽ തന്നെ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 

അതേസമയം സൗദിയിലെ പ്രവാസികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന തുകയിൽ സമീപകാലത്ത് വൻവർധന തന്നെ ഉണ്ടായിട്ടുണ്ട്. 2004ൽ 57 ബില്യൺ റിയാൽ ആണ് രാജ്യത്തെ പ്രവാസികൾ നാട്ടിലേക്ക് അയച്ചതെങ്കിൽ 2013ൽ ഇത് 135 ബില്യൺ റിയാലായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News