• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പണമില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ഏറ്റെടുക്കാതിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

By Web Desk    September 2, 2018   


അജ്മാന്‍: നാല് മാസത്തോളമായി അജ്മാനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കെത്തിച്ചു.  യൂസുഫ് ഖാന്‍ റാഷിദ് ഖാന്‍ (50) എന്ന ഉജ്ജെയിന്‍ സ്വദേശിയുടെ മൃതദേഹമാണ് ഇന്ത്യയിലെത്തിച്ചത്. ദരിദ്രരായ കുടുംബാംഗങ്ങള്‍ സാമ്ബത്തീക പ്രാരാബ്ദം മൂലം മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 23നാണ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.

നാലു മാസങ്ങള്‍ക്ക് മുന്‍പാണ് യൂസുഫിന്റെ മൃതദേഹം അല്‍ റഷീദിയയിലെ താമസ സ്ഥലത്ത് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി.വിസിറ്റ് വിസയുടെ ഒരു കോപ്പി അല്ലാതെ മറ്റൊരു രേഖയും യൂസുഫിന്റെ മുറിയില്‍ നിന്നും പോലീസിന് കണ്ടെത്താനായില്ല. ആരും മൃതദേഹം ഏറ്റെടുക്കാന്‍ എത്താതിരുന്നതോടെ പോലീസ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷനുമായും ബന്ധപ്പെട്ടു.

 
അജ്മാന്‍ പോലീസിന്റേയും ഇന്ത്യന്‍ അസോസിയേഷന്റേയും മദ്ധ്യപ്രദേശ് പോലീസിന്റേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും നാലു മാസത്തെ ശ്രമഫലമായി ബന്ധുക്കളെ കണ്ടെത്തി മൃതദേഹം നാട്ടില്‍ എത്തിക്കുകയായിരുന്നു. ഉജ്ജെയിനില്‍ നിന്നും 59 കിമീ അകലെയുള്ള ചെറിയ ഗ്രാമമായ നഗ്ഡയിലാണ് യൂസുഫിന്റെ വീട്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവും വഹിച്ചത് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News