• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രവാസികൾക്ക് പുതിയ പദ്ധതികളുമായി സംസ്ഥാന സർക്കാർ

By Web Desk    February 11, 2017   
Pinarayi Vijayan

മനാമ: പ്രവാസികളുടെ നിക്ഷേപങ്ങൾ സ്വീകരിക്കാനായി പ്രവാസി നിക്ഷേപ ബോർഡ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഹ്‌റിനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രിക്ക് മലയാളി സംഘടനകൾ ചേർന്നൊരുക്കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

വൻകിട നിക്ഷേപങ്ങൾക്കായുള്ള കിഫ്ബിക്ക് പുറമെയായിരിക്കും ചെറുതും ഇടത്തരവുമായ പ്രവാസികളുടെ നിക്ഷേപങ്ങൾ സമാഹരിക്കാനുള്ള പുതിയ പദ്ധതി. പ്രവാസികളുടെ നിക്ഷേപത്തിന് പൂർണസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രവാസി നിക്ഷേപബോർഡ്. പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ പുനരധിവാസത്തിനുമായി നിരവധി പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ ഈ പദ്ധതികൾ യാഥാർത്ഥ്യമാകുമെന്നും മഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ ആദ്യഘട്ടം എന്ന നിലയിൽ ബഹ്‌റിനിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കാനാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്. ബഹ്‌റിൻ ഭരണാധികാരികൾ ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News