• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

3 ഇന്ത്യൻ വംശജർക്ക് ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതി

By Web Desk    January 27, 2017   
3 Indian-origin persons awarded Australia's highest civilian honour

സിഡ്നി: മൂന്ന് ഇന്ത്യൻ വംശജരെ ഓസ്ട്രേലിയൻ സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നൽകി അദരിച്ചു. പുരുഷോത്തം സവ്രികർ, മഖൻ സിംഗ് കംഗരെ, വിജയ് കുമാർ എന്നിവർക്കാണ് ഓർഡർ ഓഫ് ഓസ്ട്രേലിയ മെഡൽ ലഭിച്ചിരിക്കുന്നത്. 

ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്താണ് സിഡ്നി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോക്റ്റർ പുരുഷോത്തം സവ്രികരിന് സർക്കാർ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി നൽകിയത്. ഓസ്ട്രേലിയൻ ഇന്ത്യൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ മുൻപ്രസിഡന്റ് ആയിരുന്ന സവ്രികർ ആകാശവാണി സിഡ്നി എന്ന റേഡിയോ സ്റ്റേഷന്റെ സ്ഥാപകൻ കൂടിയാണ്. 

ന്യൂറോറേഡിയോളജി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ലഭ്യമാക്കിയ സേവനങ്ങൾ മുൻനിർത്തിയാണ് മഖൻ സിംഗ് കംഗരെയ്ക്ക് ബഹുമതി നൽകിയിരിക്കുന്നത്. 

ന്യൂക്ലിയർ മെഡിസിൻ ഗവേഷകനാണ് വിജയ് കുമാർ. വൈദ്യശാസ്ത്രത്തിനും ന്യൂക്ലിയർ മെഡിസിൻ ഗവേഷണത്തിനും നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ ബഹുമതിയ്ക്ക് അർഹനാക്കിയത്. സിഡ്നി തമിൾ സംഘം അസോസിയേഷന്റെ സ്ഥാപക അംഗം കൂടിയാണ് കുമാർ. 2007, 2014 വർഷങ്ങളിൽ ഓസ്ട്രേലിയൻ ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷന്റെ പുരസ്കാരങ്ങളും വിജയ് കുമാറിന് ലഭിച്ചിരുന്നു. 

ഓസ്ട്രേലിയൻ ദേശീയദിനത്തിന്റെ ഭാഗമായി 950ലേറെ പേർക്കാണ് ഇത്തവണ പരമോന്നത പുരസ്കാരങ്ങൾ നൽകിയത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News