• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
10:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാത്തവര്‍ക്കെതിരെ നടപടിയുമായി സൗദി

By Web Desk    February 5, 2019   
Saudi-women-driver

ദമാം: സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാത്തവര്‍ക്കെതിരെ നടപടിയുമായി സൗദി ഗതാഗത അതോറിറ്റി. സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക നല്‍കിയില്ലെങ്കില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് സൗദി ഗതാഗത അതോറിറ്റിയുടെ തീരുമാനം. തിരിച്ചറിയല്‍ രേഖകളോ ലൈസന്‍സോ ഇല്ലാത്തവര്‍ക്ക് വാഹനങ്ങള്‍ നല്‍കേണ്ടതില്ല. എന്നാല്‍ ഇവയെല്ലാം ഉള്ളവര്‍ക്ക് വാഹനം നിഷേധിച്ചാല്‍ അത് കുറ്റകരമാകും.

വാടകയ്ക്ക് നല്‍കുന്ന കാറുകളുടെ ഇന്‍ഷുറന്‍സ് കവറേജ് പ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്കും കാര്‍ വാടകയ്ക്ക് എടുക്കുന്ന ആളിന്റെ കൈവശം ക്രെഡിറ്റ് കാര്‍ഡ് ഇല്ലെങ്കിലും കാര്‍ വാടകയ്ക്ക് നല്‍കാതിരിക്കാന്‍ കഴിയും. എന്നാല്‍, വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നവര്‍ക്കു കാര്‍ വാടകയ്ക്ക് നല്കാന്‍ വിസമ്മതിച്ചാല്‍ സ്ഥാപനത്തിന് ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് അബ്ദുള്ള അല്‍ മുതൈരി അറിയിച്ചു.

റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ വനിതകള്‍ക്ക് കാറുകള്‍ വാടകയ്ക്ക് നല്‍്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് പൊതു ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വന്നത്. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News