• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
09:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒമാനില്‍ സ്വദേശിവത്കരണം; ഫാര്‍മസിസ്റ്റുകളെ പിരിച്ചുവിടുന്നു

By Web Desk    January 24, 2019   
Pharmacy

മസ്‌ക്കറ്റ്: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലാണ് വിദേശ ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കുന്നത്.

സ്വദേശിവത്കരണത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യമന്ത്രാലയമെടുത്ത തീരുമാനപ്രകാരമാണ് പിരിച്ചുവിടല്‍. ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് എന്നീ തസ്തികയിലേക്കാണ് നിലവില്‍ സ്വദേശികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ എല്ലാ വിദേശിയരെയും പിരിച്ചുവിടാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഫാര്‍മസിസ്റ്റ് തസ്തികയില്‍ മാത്രം 95 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പിരിഞ്ഞു പോകാനുള്ള അവസാന തിയതി ജൂണ്‍ രണ്ട് വരെയായിരിക്കും.

 

Related News
Tags: Oman
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News