• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
10:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാര്‍പാപ്പയ്ക്ക് യുഎഇയില്‍ രാജകീയ വരവേല്‍പ്പ്; മാനവ സാഹോദര്യ ആഗോള സമ്മേളനത്തിന് തുടക്കമായി

By Web Desk    February 4, 2019   
pop

അബുദാബി: ഞായറാഴ്ച്ച രാത്രി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തിയപ്പോള്‍ പ്രവാസലോകത്തിനത് പുതു ചരിത്രമായി. യുഎഇയില്‍ എത്തിയ മാര്‍പാപ്പയ്ക്ക് രാജകീയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ഇത് ആദ്യമായാണ് ഒരു മാര്‍പാപ്പ യുഎഇ സന്ദര്‍ശിക്കുന്നത്.

മൂന്ന് ദിവസത്തെ മാര്‍പാപ്പയുടെ സന്ദര്‍ശന വേളയില്‍ തന്നെ മാനവ സാഹോദര്യ ആഗോള സമ്മേളനത്തിന് തുടക്കമായതും. അബുദാബി എമിറേറ്റ്‌സ് പാലസില്‍ യുഎഇ സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് മാനവ സാഹോദര്യ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തില്‍ പ്രചരിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

നാളെയാണ് പോപ്പ് പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അബുദാബി സ്‌പോര്‍ട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങള്‍ എത്തും. ഇതിനായി രണ്ട് ദിവസത്തെ അവധിയും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പോപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും അവധി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News