• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
04:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രവാസികള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 14.65 കോടി രൂപ വിതരണം ചെയ്തു

By shahina tn    January 18, 2019   
prevasi

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് താങ്ങായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സഹായ പദ്ധതികള്‍ വിജയകരമായാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപരമായും സാമ്പത്തികപരമായും ബുദ്ധിമൂട്ടനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം പദ്ധതി മുഖേന 14.65 കോടി രൂപ വിതരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഫേയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സാന്ത്വന സഹായ പദ്ധതിയിലൂടെ ഇതുവരെ 2400 പേര്‍ക്കാണ് ധനസഹായം ലഭ്യമായത്. 14.65 കോടി ചെലവഴിച്ചതുവഴി പദ്ധതി വിഹിതത്തിന്റെ 97.67 ശതമാനവും വിനിയോഗിച്ചു. ഈ തുകയ്ക്ക് പുറമെ പത്ത് കോടി രൂപ അധികമായി അനുവദിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സാമ്പത്തിക സഹായത്തിനു പുറമെ പ്രവാസികള്‍ക്കായി വിഭാവനം ചെയ്ത പുനരധിവാസ പദ്ധതി വഴി 6 കോടി 18 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 556 ഗുണഭോക്താക്കള്‍ക്കാണ് ഇതുവഴി സാഹായം ലഭിച്ചത്. പദ്ധതിയുമായി ബാങ്കുകളും സഹകരണ സൊസൈറ്റികളും സഹകരിക്കും. ഇതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രവാസികളുടെ പെന്‍ഷനും വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News