• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൗദിയിൽ പൊതുവരുമാനത്തിൽ വൻ വർദ്ധന

By Web Desk    November 3, 2018   

സൗദിയിൽ പൊതുവരുമാനത്തിൽ വൻ വർദ്ധന. ഒൻപതു മാസത്തിനിടെ രാജ്യത്തിൻറെ പൊതുവരുമാനം 66,311 കോടി റിയാൽ രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തി ഈ വർഷം മൂന്നാം പാദാവസാനത്തെ കണക്കു പ്രകാരം രാജ്യത്തെ പൊതുവരുമാനത്തിൽ 47 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

മൂന്നാം പാദത്തിലെ മാത്രം പൊതുവരുമാനം 22,326 കോടി റിയാലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 57 ശതമാനം വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പെട്രോൾ ഇതര മേഘലയിൽ നിന്നുള്ള വരുമാനത്തിലും വലിയ വർദ്ധനവുണ്ടായി. 48 ശതമാനത്തിന്‍റെ വർദ്ധനവാണ് ഈ മേഘലയിൽ ഈ വർഷം ഉണ്ടായത്. അതേസമയം രാജ്യത്തിൻറെ പൊതുകടം 54,951 റിയാലായും ഉയർന്നിട്ടുണ്ട്.

പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനും പൊതു ധനവിനിയോഗ കാര്യക്ഷമത ഉയർത്തുന്നതിനും നടപ്പിലാക്കിയ പദ്ധതികൾ വിജയിച്ചതിന്‍റെ ഫലമായി ധന അച്ചടക്കം മെച്ചപ്പെട്ടെന്നു ധനമന്ത്രി മുഹമ്മദ് അൽ ജഥാൻ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News