• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വരാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനം

By Web Desk    April 12, 2018   

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വരാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനം. ഈ മാസം 26ന് 13 ഒഴിവുകളിലേക്കായി നടക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. ഇതിനുപുറമെ വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കും. ഉത്തര്‍പ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉലച്ച എസ്പി-ബിഎസ്പി സഖ്യമാണ് വരാനിരിക്കുന്ന് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും തുടരാന്‍ പോകുന്നത്.

ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി പിന്തുണയോടെയാണ് എസ്പി സ്ഥാനാര്‍ഥികള്‍ ബിജെപിയെ തോല്‍പിച്ചത്. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിലവില്‍ ഭൂരിപക്ഷം എസ്പിക്കാണ്. 100 അംഗ കൗണ്‍സിലില്‍ എസ്പിക്ക് 61ഉം ബിഎസ്പിക്ക് 9ഉം അംഗങ്ങളാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് 13 അംഗങ്ങള്‍ മാത്രമാണ് കൌണ്‍സിലിലുള്ളത്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്ന അഖിലേഷിന്റെ തന്ത്രത്തെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞ ദിലവസം പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ മുലായംസിങ് യാദവും രംഗത്തെത്തിയിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News