• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:36 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വന്തം തട്ടകമായാ ഖോരക്പൂറിൽ അടിപതറി യോഗി: ബിജെപിക്ക് ഞെട്ടലായി സമാജ്‌വാദി പാര്‍ട്ടിക്ക് മുന്നേറ്റം

By Web Desk    March 14, 2018   

ഉത്തര്‍പ്രദേശിലെ  ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍തിരിച്ചടിയുടെ വക്കില്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവച്ച ഗോരഖ്പൂരില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വന്‍മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി 28,000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ് ഇപ്പോള്‍. ഫുല്‍പൂര്‍ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി 32,000 വോട്ടുകള്‍ക്ക് മുന്നിലാണ്. പൊതുതിരഞ്ഞെടുപ്പിന്റെ 'റിഹേഴ്സൽ' എന്ന് ആദിത്യനാഥ് വിശേഷിപ്പിച്ച തിരഞ്ഞെടുപ്പിലാണ് ഈ തിരിച്ചടി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പുരിലും ഒപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപിയുടെ ലീഡ് കുത്തനെയിടിഞ്ഞു. രണ്ടിടത്തും സമാജ്‍വാദി പാർട്ടിയുടെ സ്ഥാനാർഥികളാണ് മുന്നിൽ എന്നത് ശ്രദ്ധേയം. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പുനടന്ന അരാരിയ ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലാണ്.

ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിൽ ഏകപക്ഷീയമായി ജയിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണു തകർന്നത്. എസ്പി സ്ഥാനാർഥി പ്രവീൺ കുമാർ നിഷാദാണ് മുന്നേറുന്നത്. ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല രണ്ടാമതാണ്. ഫുൽപുരിൽ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേൽ ആണ് മുന്നേറുന്നത്. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്. ബിഹാറിലെ അരരിയയിൽ ബിജെപി പിന്നിലാക്കി ആർജെഡി കുതിക്കുന്നു.

ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനിൽക്കുന്നെന്ന പ്രത്യേകതയാണു യുപി ഉപതിരഞ്ഞെടുപ്പിനുള്ളത്. യോഗി ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണു ഗോരഖ്പുർ. യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 2017ലെ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 325 സീറ്റിന്റെ കൂറ്റൻ വിജയമാണു ബിജെപി നേടിയത്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News