• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൊഴിലാളി ഓഫീസ് ആയുധശാലയായി മാറുമ്പോള്‍; ത്രിപുരയിലെ സിഐടിയു ഓഫീസിലെ ആയുധ ശേഖരണം ഞെട്ടിപ്പിക്കുന്നു

By Web Desk    March 13, 2018   

ത്രിപുരയിലെ സിഐടിയു ഓഫീസിലെ ആയുധ ശേഖരണം ഞെട്ടിപ്പിക്കുന്നു. സിഐടിയു ഉപസംഘടനയായ ത്രിപുര മോട്ടോര്‍ ശ്രമിക് യൂണിയ (ടിഎംഎസ് യു)ന്റെ അഗര്‍ത്തലയിലെ ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. 

ഇത് ഓഫീസോ ആയുധ ശാലയോ എന്നാണ് പ്രധാന പത്രമായ ത്രിപുര ടൈംസ് ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ടില്‍ ചോദിക്കുന്നത്. നാല് സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും പത്രം പറയുന്നു. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് പോലീസ് തീരുമാനം. 

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അക്രമം നടത്തിയെന്ന് സിപിഎം ആരോപിക്കുമ്പോഴാണ് പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗത്തിന്റെ ഓഫീസില്‍നിന്നും ആയുധങ്ങള്‍ പിടികൂടുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News