• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
07:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തളിപ്പറമ്പില്‍ എസ്എഫ്ഐ നേതാവിനെ കുത്തിയ സംഭവം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web Desk    March 13, 2018   

തളിപ്പറമ്പില്‍ എസ്എഫ്ഐ നേതാവ് കിരണിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസുകാര്‍ കൂടി പിടിയിലായി. കൂവേരി സ്വദേശികളായ കെ ശരത്ത്കുമാര്‍(20), പി വി അക്ഷയ് (22), എംവി അതുല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കിരണിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുകുന്ന് ഒതയമ്മാടം സ്വദേശി ബിനീഷിനെയാണ് ഇനി പിടികിട്ടാനുള്ളത്.

തൃച്ചംബരത്തെ ക്ഷേത്ര ഉത്സവത്തിനിടെയാണ്‌ കിരണിന് കുത്തേറ്റത്. കിരണിന് കുത്തേറ്റ സംഭവത്തില്‍ നാല് പേരെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. മുള്ളൂര്‍ സ്വദേശി എം ജയന്‍, മുരിയാത്തോട്ടെ രാജേഷ് ചോറ, കൂവേരി ആലത്തട്ടയിലെ പി അക്ഷയ്, പി അജേഷ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും ഞായറാഴ്ച അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News